പള്ളികളില്‍ മുസ്‍ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

Please follow and like us:
190k

ന്യൂഡല്‍ഹി: പള്ളികളില്‍ മുസ്‍ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹിന്ദു മഹാസഭ കേരളാ ഘടകത്തിന്റെ ഹര്‍ജിയാണ് തള്ളിയത്. ആവശ്യവുമായി മുസ്‌ലിം സ്ത്രീകള്‍ വരട്ടെ, അപ്പോള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പര്‍ദ്ദ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി നിരസിച്ചു. ഹിന്ദുമഹാ സഭയുടെ ഈ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകത്തിന്റെ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹര്‍ജി നല്‍കിയത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

30total visits,1visits today

Enjoy this news portal? Please spread the word :)