കസ്റ്റഡിമരണം ; പിടിയിലായ നി​യാ​സിനെ ചോദ്യം ചെയ്യുന്നു

Please follow and like us:
190k

ഇ​ടു​ക്കി: പീരുമേട് സബ്‌ജയിലില്‍ റിമാന്‍ഡിലുണ്ടായിരുന്ന പ്രതി മരിച്ച സംഭവത്തില്‍ ഒ​രു പോ​ലീ​സു​കാ​ര​നെ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യി സൂ​ച​ന. മരിച്ച രാജ്‌കുമാറിനെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച പോ​ലീ​സു​കാ​രി​ല്‍ ഒ​രാ​ളാ​യ ഡ്രൈ​വ​ര്‍ നി​യാ​സാ​ണ് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ളത്.

നെ​ടു​ങ്ക​ണ്ട​ത്തെ ക്രൈം​ബ്രാ​ഞ്ച് ക്യാമ്ബ് ഓ​ഫീ​സി​ല്‍ നിയസിപ്പോഴുള്ളത്.സം​ഭ​വ​ദി​വ​സ​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ പേ​രെ​യും ക്രൈം​ബ്രാ​ഞ്ച് ഇ​തി​ന​കം ചോ​ദ്യം ചെ​യ്തെ​ങ്കി​ലും സ​സ്പെ​ന്‍​ഷ​നി​ലു​ള്ള ഒ​രു എ​എ​സ്‌ഐ​യെ​യും ഡ്രൈ​വ​റെ​യും ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല. ഓ​രോ പോ​ലീ​സു​കാ​രെ​യും മൂ​ന്നും നാ​ലും ത​വ​ണ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. പ​ല​രു​ടെ​യും മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മൊഴികളിലെ വൈ​രു​ധ്യത്താലാണ് പലരുടെയും അറസ്റ്റ് വൈകുന്നത്. ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ സാമ്ബ​ത്തി​ക​ത​ട്ടി​പ്പ് ന​ട​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് രാ​ജ്കു​മാ​റി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. തൂ​ക്കു​പാ​ലം ഹ​രി​ത ഫി​നാ​ന്‍​സി​ല്‍​നി​ന്നും രാ​ജ്കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും ശാ​ലി​നി, മ​ഞ്ജു എ​ന്നി​വ​രു​ടെ പ​ക്ക​ല്‍​നി​ന്നും ല​ഭി​ച്ച രേ​ഖ​ക​ളി​ല്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ സാമ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​താ​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഈ ​തു​ക ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​യി രാ​ജ്കു​മാ​റി​നെ മൃ​ഗീ​യ​മാ​യി പോലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)