കുഞ്ഞ് ഇസാക്കിന്റെ ചിത്രം പങ്കുവെച്ച്‌ കൊണ്ട് നന്ദി അറിയിച്ച്‌ ചാക്കോച്ചന്‍

Please follow and like us:
190k

നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വാവ എത്തുന്നത്. കുട്ടിയുടെ മാമ്മോദീസയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആഡംഭര ചടങ്ങുകളോടെയാണ് മാമോദിസം നടന്നത്. കുഞ്ഞു ജനിച്ച മുതലുള്ള എല്ലാ സ്‌പെഷ്യല്‍ മോമെന്റും ആഘോഷമാക്കുകയായിരുന്നു ചാക്കോച്ചനും പ്രിയയും. കുഞ്ഞിന്റെ മാമോദിസ ചിത്രങ്ങളും ഒപ്പം എഴുതിയ അടികുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

നിങ്ങള്‍ ഭൂമിയില്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ട്. ദൈവത്തെ അറിഞ്ഞിട്ടുണ്ട്, തൊട്ടിട്ടുണ്ട്. എന്റെ ജീവതത്തിലേക്ക് വന്ന പലരുടേയും രൂപത്തില്‍. സ്‌നേഹിച്ചവരുടെ രൂപത്തില്‍, പരിചരിച്ചവരുടെ, സഹായിച്ചവരുടെ, കൈപിടിച്ചുയര്‍ത്തിയവരുടെ, എന്നോടൊപ്പം തന്നെ നില്‍ക്കുന്നവരുടെ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ രൂപത്തില്‍! അവര്‍ ജീവിക്കുന്ന ഈ ഭൂമിയാണെന്റെ സ്വര്‍ഗം. ദൈവത്തിന് നന്ദി, എല്ലാവര്‍ക്കും നന്ദി’ ചാക്കോച്ചന്‍ തന്റെ കുഞ്ഞു വാവയുടെ മാമോദിസ ചിത്രങ്ങള്‍ പങ്കുവെച്ച്‌കൊണ്ട് കുറിച്ച വാക്കുകളാണ് ഇവ.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഇടയില്‍ ഒരു അതിത്ഥി എത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 17നാണ് മകന്‍ പിറന്ന വിവരം ലോകത്തെയും ആരാധകരെയും കുഞ്ചാക്കോ ബോബന്‍ അറിയിച്ചത്. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മകന്റെ കുഞ്ഞി കാലുകളുടെ ചിത്രം പോസ്റ്റ് ചെയ്തു അടിക്കുറിപ്പോടു കൂടിയാണ് വാര്‍ത്ത പങ്കുവച്ചത്.

Ever seen GOD on earth..??I have seen GOD,heard GOD,touched GOD!!!In the form of different people who came into my…

Posted by Kunchacko Boban onSaturday, July 6, 2019

Posted by Kunchacko Boban onSaturday, July 6, 2019

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)