സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു; നിരക്കില്‍ 6.8 ശതമാനം വര്‍ധന

Please follow and like us:
190k

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍ വരുത്തിയിരിക്കുന്നത്. കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വര്‍ധന വരാത്ത വിധം ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് അറിയിച്ചു.

പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 25 പൈസയും 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 50 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)