മദ്യപാനികളാണോ അധികാരത്തിലേറിയത്: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

Please follow and like us:
190k

ന്യൂഡല്‍ഹി: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി. മദ്യാപാനികളാണോ അധികാരത്തിലേറിയതെന്ന് പ്രിയങ്ക ചോദിച്ചു. ബി.ജെ.പി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ട്വിറ്ററിലൂടെ പ്രിയങ്കയുടെ പ്രതികരണം. ഒരാള്‍ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച്‌ മര്‍ദ്ദിക്കുന്നു മറ്റൊരാള്‍ ടോള്‍ ജീവനക്കാരെ ലാത്തി ഉപയോഗിച്ച്‌ മര്‍ദ്ദിക്കുന്നു. ഈ വിഷയത്തിലൊക്കെ എന്തെങ്കിലും നടപടി സ്വീകരിച്ചോയെന്നും പ്രിയങ്ക ചോദിച്ചു.

ബി.ജെ.പി എം.പിയും എസ്.സി കമ്മീഷന്‍ ചെയര്‍മാനുമായ റാം ശങ്കര്‍ കത്തേരിയ കഴിഞ്ഞ ദിവസം കൂടെയുള്ള ജീവനക്കാരനെ പരസ്യമായി ശകാരിക്കുകയും ടോള്‍ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. ജനങ്ങളെ സേവിക്കാനാണ് ബി.ജെ.പി നേതാക്കളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത്. എന്നാല്‍ അവര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയാണ്. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ് വര്‍ഗിയ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച്‌ മുന്‍സിപ്പല്‍ ജീവനക്കാരെ മര്‍ദ്ദിച്ചത് വിവാദമായിരുന്നു. അതുപോലെ തന്നെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ നിതീഷ് റാണയും സംഘവും ഗവണ്‍മെന്റ് എന്‍ജിനീയറുടെ മേല്‍ ചെളി കോരിയൊഴിച്ചതും വിവാദമായിരുന്നു.

Priyanka Gandhi Vadra@priyankagandhi

चुनाव जीतकर भाजपा के नेताओं को जनता की सेवा करनी थी मगर वो कर्मचारियों की पिटाई कर रहे हैं। कोई सत्ता की हनक में बल्ले से पीटता है, तो कोई टोल शुल्क माँगने पर फाइरिंग कर लाठी डंडे चलाता है।

क्या इन लोगों पर सख़्त कार्यवाही की सम्भावना है ?https://www.jagran.com/uttar-pradesh/agra-city-bjp-mp-from-etawah-ramshankar-katheria-and-his-security-persons-slashed-toll-employees-in-agra-19375316.html …11.1K5:58 PM – Jul 7, 2019Twitter Ads info and privacyभाजपा सांसद रामशंकर कठेरिया की मौजूदगी में उनके गुर्गों की टोल प्लाजा पर गुंडई, घटना CCTV में कैदसांसद रामशंकर कठेरिया चार लक्जरी गाड़ी व एक बस के काफिला के साथ दिल्ली से इटावा जा रहे थे। टोलकर्मी ने उनकी गाड़ी को छोड़कर अन्य गाडिय़ों का टोल टैक्स मांगा तो उसको काफी पीटा गया।jagran.com4,076 people are talking about this

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)