കര്‍ണാടക: മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു; മന്ത്രിസഭ പുന:സംഘടന ഉടന്‍

Please follow and like us:
190k

ബംഗളൂരു:രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന കര്‍ണാടകയില്‍ ഭരണപക്ഷത്തെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു.കോണ്‍ഗ്രസിന്‍റെ 21 മന്ത്രിമാര്‍ നേരത്തെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെ.ഡി.എസിന്‍റെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചത്.വിമത എം.എല്‍.എമാര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി കോണ്‍ഗ്രസ് -ജെ.ഡി.എസ്സഖ്യ സര്‍ക്കാര്‍ നേരിടുന്നപ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് മന്ത്രിമാരുടെ രാജി. ഇതുപ്രകാരം മന്ത്രിസഭ പുന:സംഘടന ഉടന്‍ ഉണ്ടാകും.

അതിനിടെ, രാജിവെച്ച വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നടപടി തുടങ്ങി. മുംബൈയില്‍ കഴിയുന്ന എം.എല്‍.എമാര്‍24 മണിക്കൂറിനകം തിരികെ എത്തിയില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്ന് കോണ്‍ഗ്രസ്വൃത്തങ്ങള്‍ അറിയിച്ചു.

ഭൂരിപക്ഷം നഷ്ടമായ നിലക്ക് മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി എത്രയും വേഗം രാജിവെച്ച്‌ പുതിയ സര്‍ക്കാറിന് വഴിയൊരുക്കണമെന്ന് ബി.ജെ.പി നേതാവ് ശോഭ കരന്ത്ലാജെ ആവശ്യപ്പെട്ടു. എം.എല്‍.എമാരുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി അല്ലെന്നും കോണ്‍ഗ്രസും ജെ.ഡി.എസും തമ്മിലുള്ള അധികാര വടംവലിയാണ് രാജിയിലേക്ക് വഴിവെച്ചതെന്നുംശോഭ കരന്ത്ലാജെ പറഞ്ഞു.

നേരത്തെ, സഖ്യ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിമന്ത്രി എച്ച്‌. നാഗേഷ് രാജിവെച്ചിരുന്നു.കുമാരസ്വാമി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചസ്വതന്ത്ര എം.എല്‍.എയായ നാഗേഷ്, ബി.ജെ.പി സര്‍ക്കാറിനെപിന്തുണക്കുന്നതായിപ്രഖ്യാപിച്ചിരുന്നു.നാഗേഷിനെ ബി.ജെ.പി സ്വാഗതം ചെയ്തിരുന്നു.

13 ഭരണകക്ഷി എം.എല്‍.എമാരുടെ രാജിയോടെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിന്‍റെ നിലനില്‍പ് ഭീഷണിയിലാണ്. ഇതിന് പിന്നാലെ മന്ത്രി കൂടി രാജിവെച്ചതോടെ സര്‍ക്കാറിന്‍റെ അംഗബലം 105ആയി കുറഞ്ഞിരുന്നു.

നാഗേഷ് പിന്തുണച്ചതോടെ ബി.ജെ.പിയുടെഅംഗബലം106 ആയി ഉയര്‍ന്നു.224 അംഗ സഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഏഴ്സീറ്റു കൂടി ലഭിച്ചാല്‍ ബി.ജെ.പിക്കു സര്‍ക്കാരുണ്ടാക്കാം.

അതേസമയം, സര്‍ക്കാറിനെ വീഴ്ത്താനാവില്ലെന്ന് മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി ആവര്‍ത്തിച്ചു. പ്രശ്നങ്ങളെല്ലാം എത്രയും വേഗം പരിഹരിക്കും. സഖ്യ സര്‍ക്കാര്‍ സുഗമമായി മുന്നോട്ട് പോകും -കുമാരസ്വാമി പറഞ്ഞു.

അതിനിടെ, തങ്ങളുടെ എം.എല്‍.എമാരെ കുടകിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് ജെ.ഡി.എസ്. ഇതിനായി കുടകിലെറിസോര്‍ട്ടില്‍ 35 മുറി ബുക്ക് ചെയ്തതായാണ് വിവരം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)