കേരളം ഭരിക്കുന്നത് ജനങ്ങളെ ഷോക്കടിപ്പിച്ചും വെള്ളത്തിൽ മുക്കി കൊല്ലുകയും ചെയ്യുന്ന സർക്കാർ. സാജൻ തൊടുക

Please follow and like us:
190k


കോട്ടയം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച്‌ ജനങ്ങളെ ഷോക്കടിപ്പിച്ചും പ്രളയം സൃഷ്ടിച്ച് വെള്ളത്തിൽ മുക്കി കൊല്ലുകയും ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട് എംസംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക ആരോപിച്ചു . കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരബുദ്ധിയോടെ അമിതഭാരം ജനങ്ങളിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഇന്ധന വില വർധിപ്പിച്ചു ജനങ്ങളെ വറുതിയിലാക്കുബോൾ ഇരുട്ടടി യെന്നവണ്ണമാണ് കേരള സർക്കാർ കറണ്ട് ചാർജ് വർധിപ്പിച്ചത്.
കുത്തകമുതലാളിമാരുടെ കുടിശ്ശിക പിരിക്കാൻ കെൽപ്പില്ലാതെ വരുമ്പോൾ ജനങ്ങളുടെ ചുമലിൽ ചാർജ് വർധന കെട്ടിവെച്ച് തടി തപ്പുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ കെടുകാര്യസ്ഥതയുടെ ഇരയായി ജനങ്ങൾ മാറി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൃത്രിമ പ്രളയം സൃഷ്ടിച്ച് ജനങ്ങളുടെ ജീവനെടുത്ത കെഎസ്ഇബിയും സർക്കാരും ഈ വർഷം കറന്റ് ചാർജ് വർധനയിലൂടെ ഷോക്കടിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ കേരള യൂത്ത് ഫ്രണ്ട് എം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും യൂത്ത് ഫ്രണ്ട് പ്രസിഡണ്ട് അറിയിച്ചു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)