പിജെ ജോസഫ് മലക്കം മറിഞ്ഞു . പാലാ സീറ്റ് മോഹിച്ച് മറുകണ്ടം ചാടിയവർ വെട്ടിൽ

Please follow and like us:
190k

ജോസഫ് മലക്കം മറിഞ്ഞു . പാലാ സീറ്റ് മോഹിച്ച് മറുകണ്ടം ചാടിയവർ വെട്ടിൽ

കേരളാ കോൺഗ്രസ് M പാർട്ടിയിലെ ചെയർമാൻ തർക്കത്തിൽ താൽക്കാലിക ലാഭം നോക്കി മറുകണ്ടം ചാടിയവർ നിരവധിയാണ് . അതിൽ പ്രധാനികളാണ് പാലാ സീറ്റ് മോഹിച്ച് മാണിഗ്രൂപ്പിൽ നിന്നും ജോസഫ് ഗ്രൂപ്പിലെത്തിയ ജോയി അബ്രാഹം , കുര്യാക്കോസ് പടവൻ , സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ . ഇവരെല്ലാം പാലാ സീറ്റിന്റെ ‘ഭൈമീ കാമുകന്മാരായിരുന്നു ‘ . പിജെ ജോസഫ് തന്നേ ഇവർക്ക് മോഹം നൽകിയാണ് മറുകണ്ടം ചാടിച്ചത് .

എന്നാൽ കഴിഞ്ഞ ദിവസം പിജെ ജോസഫ് നടത്തിയ പ്രസ്താവന ഈ ഭൈമീകാമുകന്മാരെ ഞെട്ടിച്ചിരിക്കുകയാണ് . യുഡിഎഫ് നിർത്തുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ നൽകും എന്നാണ് ജോസഫിന്റെ പ്രസ്ഥാവന . പാലാ സീറ്റിൽ താൻ ആവശ്യം ഉന്നയിക്കില്ല എന്ന ധ്വനിയാണ് പിജെയുടെ പ്രസ്താവനയിൽ . നിഷാ ജോസ് സ്ഥാനാർത്ഥിയായാലും പിന്തുണക്കും എന്ന് ജോസഫ് പറഞ്ഞതോടെ പാലാ സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് തീരുമാനിക്കുക ജോസ് കെ മാണി തന്നേ ആയിരിക്കും എന്ന് ജോസഫ് തന്നെ അംഗീകരിച്ചിരിക്കുകയാണ് .
ഇതോടെ ജോയിയും പടവനും മഞ്ഞക്കടമ്പനും ആണ് വെട്ടിലായത് . ചെയർമാൻ സ്ഥാനത്തിന് വേണ്ടിയും കോട്ടയം പാർലമെന്റ് സീറ്റിന് വേണ്ടിയും ജോസഫ് വാശി പിടിച്ചതുപോലെ തങ്ങൾക്ക് സീറ്റ് വാങ്ങിത്തരുന്ന കാര്യത്തിലും ജോസഫ് വാശി കാണിക്കും എന്നാണ് ഇവർ വിചാരിച്ചിരുന്നത് . എന്നാൽ ജോസഫിന്റെ പ്രസ്താവന ഇവരെ നിരാശപ്പെടുത്തിയിരിക്കുകയാണ് . തിരുവല്ലാ സീറ്റ് മോഹിച്ച വിക്ടർ ടി തോമസിനും ഇരിങ്ങാലക്കുട മോഹിക്കുന്ന ഉണ്ണിയാടനും തിരിച്ചടിയാണ് ജോസഫിന്റെ പുതിയ നീക്കം .
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഗ്രൂപ്പ് പോരാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത് . മാണിഗ്രൂപ്പിൽ നിന്നും കാല് മാറി വന്നവർ ഭരണം നടത്തുന്നത് മോൻസ് ജോസഫ് , T U കുരുവിള തുടങ്ങിയവർക്ക് രസിച്ചിട്ടില്ല. വരത്തന്മാരെ അങ്ങനങ്ങ് വളർത്തണ്ട എന്നാണ് മോൻസ് പിജെ യെ ഉപദേശിച്ചിരിക്കുന്നത് .കൂടെ നിന്ന് കൂറു തെളിയിച്ചിട്ട് സീറ്റോ സ്ഥാനമാനങ്ങളോ പുതിയതായി വന്നവർക്ക് കൊടുത്താൽ മതിയെന്നാണ് പഴയ ജോസഫ് വിഭാഗത്തിന്റെ നിലപാട് . ജോസഫ് വിഭാഗം KSC തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടി കഴിഞ്ഞുളള പത്രസമ്മേളനത്തിൽ പിജെ ജോസഫിന്റെ അടുത്ത് നിൽക്കാനുളള ഉണ്ണിയാടന്റെ ശ്രമം പഴയ ജോസഫ് വിഭാഗക്കാരനും ജോസഫിന്റെയും മോൻസിന്റെയും വിശ്വസ്തനുമായ മോനിച്ചൻ കയ്യൂക്കിലൂടെ തടയുന്ന വീഡിയോ വൈറലായിരുന്നു. രാഷ്ട്രീയവൃത്തങ്ങൾക്കിടയിൽ ചിരി പടർത്തിയ ആ വീഡിയോ ദൃശ്യം ജോസഫ് ഗ്രൂപ്പിലെ പുതിയ അസ്വാരസ്യത്തിന് തെളിവായിരുന്നു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)