കാരുണ്യ ബെനവലന്റ് ഫണ്ട് . ഭാരതത്തിലെ ഏറ്റവും മാതൃകാപരമായ ചികിത്സാ സഹായ പദ്ധതി. ‘കെഎം മാണി പൊന്നുപോലെ വളർത്തിയ കുഞ്ഞിനെ ഐസക്ക് മന്ത്രി കഴുത്തുഞെരിച്ചു”. ഒരു അവലോകനം

Please follow and like us:
190k

യശഃശരീരനായ മുൻ ധനകാര്യ വകുപ്പ് മന്ത്രി . കെ എം മാണി സാർ തന്റെ 2011-12 ബജറ്റ് പ്രസംഗത്തിലാണ് കാരുണ്യ ബെനവലന്റ് ഫണ്ട് എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതിനായി 2011 ഒക്ടോബറിൽ കാരുണ്യ ഭാഗ്യക്കുറി ആരംഭിക്കുകയും 2012 ഫെബ്രുവരി 26 നു ബഹു. കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ . എ കെ ആന്റണി കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ സംസ്ഥാന തല ഉത്ഘാടനം നിർവഹിക്കുകയും ചെയിതു.

ഈ പദ്ധതി വഴി ക്യാൻസർ, ഹൃദ്രോഗം, വ്യക്ക രോഗം, തലച്ചോർ സംബന്ധമായ രോഗം, കരൾ സംബന്ധമായ രോഗം, ഹീമോഫീലിയ എന്നീ മാരകമായ രോഗങ്ങളാൽ വലയുന്ന രോഗികൾക്ക് 2 ലക്ഷം വരെ , ബി പി എൽ വിഭാഗത്തിൽ ഉള്ളവർക്കും 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള എ പി എൽ വിഭാഗത്തിലുള്ളവർക്കും ഈ പദ്ധതി വഴി സഹായം ലഭിക്കുന്നതാണ്‌.

ഭാഗ്യക്കുറി വിൽപ്പനയിലൂടെ ജീവകാരുണ്യം എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി. ഈ ഒറ്റക്കാരണത്താൽ സർക്കാർ ഖജനാവിൽ നിന്നും ഒരു നയാ പൈസ പോലും മാറ്റി വയ്ക്കാതെ കഴിഞ്ഞ 7 വർഷം കൊണ്ട് 2.5 ലക്ഷം ജനങ്ങൾക്ക് 5000 കോടി രൂപയുടെ ധനസഹായം ഒരു ചുവപ്പുനാടയുടെയും തടസങ്ങൾ ഇല്ലാതെ കൊടുക്കുവാൻ സാധിച്ചു എന്നത് ഈ പദ്ധതിക്ക് ജനഹൃദയങ്ങളിൽ ഉള്ള സ്ഥാനം മനസ്സിലാക്കാവുന്നതാണ്.

2016 ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ കാരുണ്യ പദ്ധതി നിർത്താനുള്ള കരുനീക്കങ്ങൾ തുടങ്ങിയതാണ്. അതിനുള്ള ഒറ്റ കാരണം ഇപ്പോളത്തെ ധനവകുപ്പ് മന്ത്രി ശ്രീ. തോമസ് ഐസക്കിന്‌ “മാണി സാറിന്റെ കാരുണ്യ പദ്ധതി” എന്ന വിളി കേട്ട് കേട്ടുണ്ടായ ഒരു തരം അസൂയ ഒന്നു മാത്രമാണ്. ഭരണത്തിലേറിയ അന്നുമുതൽ ഈ പദ്ധതി അവസാനിപ്പിച്ച് റിലയൻസ് എന്ന കുത്തക കമ്പനിക്ക് തീറെഴുതികൊടുക്കാൻ പല തരത്തിലുള്ള ആലോചനകൾ നടത്തിയതാണ്. ഈ പദ്ധതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നല്ല രീതിയിൽ യാതൊരുവിധ കാലതാമസവും കൂടാതെ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരുന്ന എം ബി എ / എം എസ് ഡബ്ല്യു ബിരുദധാരികളായ 16 ജില്ലാ ലെയ്സണ് ഓഫീസർ മാരെ യാതൊരു കാരണവും കൂടാതെ നൽകാനുള്ള ശമ്പളം പോലും നൽകാതെ പിരിച്ചു വിടുകയായിരുന്നു. പിന്നീട് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ പല ജില്ലയിലും മന്ദഗതിയിലാകുകയും ഭരണകക്ഷി നേതാക്കൾ പറയുന്നവർക്ക് കാലതാമസമില്ലാതെ അപേക്ഷകൾ അനുവദിച്ചു കൊടുക്കുകയും മറ്റുള്ളവർക്ക് ജില്ലാ കമ്മിറ്റി കൂടുന്ന മുറക്ക് അനുവദിക്കുന്ന സ്ഥിതി വിശേഷം സംജാതമായി.

2019 ജൂണ് 31നു ഈ പദ്ധതിക്ക് ഇടതു പക്ഷ സർക്കാർ കൂച്ചുവിലങ്ങു ഇട്ടപ്പോൾ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളാണ് ജീവിതത്തെ നോക്കി പകച്ചു നിന്നത്. ഈ പദ്ധതി നിർത്തലാക്കി എന്ന ഉത്തരവ് ഇറങ്ങിയ അന്നുതന്നെ കേരളാ കോണ്ഗ്രസ് എം ചെയർമാൻ ശ്രീ ജോസ് കെ മാണി എം പി ഇതിനെതിരെ വളരെ ശക്തമായി പ്രതികരിക്കുകയും ഈ നടപടിയെ അപലപിക്കുകയും ചെയിതു. അതോടൊപ്പം തന്നെ കേരളാ കോണ്ഗ്രസ് എം എൽ എ മാരായ ശ്രീ റോഷി അഗസ്റ്റിൻ, ശ്രീ ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ്‌ പടിക്കൽ നടത്തിയ നിരാഹാര സമരം ശ്രീ തോമസ് ചാഴികാടൻ എം പി ഉത്ഘാടനം ചെയ്യുകയും പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉൾപ്പടെ യു ഡി എഫിലെ മുതിർന്ന നേതാക്കളും എം എൽ എ മാരും ഘടക കക്ഷി എം എൽ എ മാരും പിന്തുണ അറിയിച്ചു സമരപന്തൽ സന്ദർശിക്കുകയും ചെയിതു.

കാരുണ്യ പദ്ധതി നിർത്തലാക്കുന്ന നടപടിയെ എതിർത്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര പരിപാടികൾ ഏറ്റെടുക്കുകയും, ജൂലൈ 9 നു കേരളാ കോൺഗ്രസ് എം ന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജില്ലാ ആസ്ഥാനകളിലും ധർണ നടത്തും എന്ന്‌ ശ്രീ. ജോസ് കെ മാണി എം പി പറഞ്ഞു.

കാരുണ്യ പദ്ധതി മാർച്ച് 2020 വരെ നീട്ടും എന്ന്‌ ആരോഗ്യ വകുപ്പ് മന്ത്രി ആണ് പറഞ്ഞിരിക്കുന്നത്. ഈ പദ്ധതി ആരോഗ്യ വകുപ്പിന്റെ കീഴിലല്ല മറിച്ചു ധനവകുപ്പിന് കീഴിൽ വരുന്ന പദ്ധതിയാണ്. ഇത് നിർത്തലാക്കിയതും ധന വകുപ്പാണ്. ആയതിനാൽ ഈ പദ്ധതി തുടരും എന്ന്‌ പറയേണ്ടതും ധനകാര്യവകുപ്പാണ്. മാത്രവുമല്ല ഈ പദ്ധതി ഒരു സമയ പരിധി വരെ നീട്ടിക്കൊണ്ടു പോകേണ്ടുന്ന ഒന്നല്ല, മറിച്ചു ഇത് ജീവിതകാലം മുഴുവൻ തുടർന്നു പോകേണ്ടുന്ന പദ്ധതിയാണ് എന്നും ശ്രീ ജോസ് കെ മാണി എം പി പറഞ്ഞു. കാരുണ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനൊപ്പം തന്നെ കാരുണ്യ പദ്ധതിയും യാതൊരു തടസവുമില്ലാതെ കൊണ്ടുപോകണം എന്നും മാരകമായ രോഗങ്ങളാൽ വലയുന്നവർക്ക്‌ രണ്ട് പദ്ധതിയുടെയും ആനുകൂല്യം നൽകുന്നതിന് യാതൊരു തടസ്സവുമില്ല എന്നും ഹീമോഫീലിയ പോലെയുള്ള രോഗങ്ങൾക്കു കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷ ലഭിക്കില്ല എന്നും ജോസ് കെ മാണി എം പി കൂട്ടിച്ചേർത്തു. കൂടാതെ കേരളത്തിലെ പ്രധാന സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രികൾ സർക്കാരിൻറെ പുതിയ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി സഹകരിക്കുവാനൊ കരാറിൽ ഒപ്പിടുവാനോ തയ്യാറായിട്ടില്ല . പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ഇതും തടസ്സമായി മാറിയിരിക്കുകയാണ്. സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ മാനദണ്ഡപ്രകാരം പല രോഗികളും ഈ പദ്ധതിക്ക് വെളിയിൽ പോകും എന്നുള്ള കാര്യത്തിൽ ആശങ്കയുമുണ്ട്. ഏതായാലും കാരുണ്യ പദ്ധതി നിർത്തലാക്കുന്നതിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ ആദ്യമായി സമരരംഗത്ത് ഇറങ്ങിയ രാഷ്ട്രീയ പ്രസ്ഥാനം കെഎം മാണിയുടെ കേരള കോൺഗ്രസ് പാർട്ടി തന്നെയാണ്. ഐക്യജനാധിപത്യമുന്നണിയും ഈ പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞു ഇടതു മുന്നണിയിലെ പല ഘടക കക്ഷികളും ഈ പദ്ധതി നിർത്തലാക്കുന്നതിന് എതിരെയാണ്. ധനകാര്യമന്ത്രി തോമസ് ഐസക് കാണിക്കുന്ന പിടിവാശിയാണ് കെഎം മാണിയുടെ ഈ കുഞ്ഞിനെ മൃതപ്രായമാക്കുവാൻ വഴി തെളിച്ചതെന്ന് നിസ്സംശയം പറയാം

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)