കരുണയില്ലാത്തവര്‍ കേരളം ഭരിക്കുന്നു;ജോസ് കെ.മാണി

Please follow and like us:
190k

കോട്ടയം : ഒരുവശത്ത് കറന്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിലൂടെയും മറുവശത്ത് കാരുണ്യപദ്ധതി നിര്‍ത്തലാക്കിയതിലൂടെയും കേരളത്തിലെ ഭരണകൂടത്തിന്റെ കരുണ നഷ്ട്ടമായെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കാരുണ്യപദ്ധതി നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് നടത്തിയ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കാരുണ്യപദ്ധതി തുടരുമെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്ഥാവന വന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് ധനകാര്യമന്ത്രി തോമസ് ഐസക്ക് പദ്ധതി ഒരു കാരണവശാലും തുടരില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ പൊതുജനാരോഗ്യരംഗം സ്വകാര്യഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തീറെഴുതി നല്‍കാനാണ് മന്ത്രി തോമസ് ഐസക്കിന്റെ നീക്കം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കാര്യങ്ങള്‍ സുഗമമാകുമെന്ന തോമസ് ഐസക്കിന്റെ തൊടുന്യായം അംഗീകരിക്കാനാവില്ല. ഇന്ത്യയില്‍ ഒരിടത്തും ആരോഗ്യ, കാര്‍ഷിക മേഖലകളില്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുത്തക ഇന്‍ഷുറന്‍സ് കമ്പനികളുടെ കടുംപിടുത്തങ്ങളും നിബന്ധനകളും നിര്‍ധനരായ രോഗികള്‍ക്ക് അര്‍ഹമായ സഹായം ലഭിക്കാന്‍ തടസ്സമാകും. ചികിത്സാ സഹായം ലഭിക്കാതെ നരകയാതന അനുഭവിക്കുന്ന രോഗികളെ സംസ്ഥാന സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. കേരളീയ സമൂഹത്തിന്റെ പൊതുവികാരം തിരിച്ചറിഞ്ഞ് യു.ഡി.എഫ് ഭരണകാലത്തെ അതേ മാതൃകയില്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോസ് കെ.മാണി പറഞ്ഞു. കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതിനെതിരെ വരും ദിവസങ്ങളില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പാര്‍ട്ടി നിയോജകമണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തുമെന്നും ജോസ് കെ.മാണി പറഞ്ഞു. 


എറണാകുളത്ത് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും, തിരുവനന്തപുരത്ത് ഡോ.എന്‍.ജയരാജ് എം.എല്‍.എയും, കൊല്ലത്ത് ജേക്കബ് തോമസ് അരികുപുറം, പത്തനംതിട്ടയില്‍ ജോസഫ് എം.പുതുശ്ശേരി എക്‌സ്.എം.എല്‍.എയും, ആലപ്പുഴയില്‍ വി.റ്റി ജോസഫും, ഇടുക്കിയില്‍ അലക്‌സ് കോഴിമലയും, തൃശൂരില്‍ എം.ടി തോമസ് മാസ്റ്ററും, പാലക്കാട് അഡ്വ.ജോസ് ജോസഫും, മലപ്പുറത്ത് പി.എം ജോണി പുല്ലന്താനിയും, കോഴിക്കോട് മുഹമ്മദ് ഇക്ക്ബാലും, കണ്ണൂരില്‍ പി.ടി ജോസും, വയനാട് കെ.ജെ ദേവസ്യയും, കാസര്‍ഗോഡ് ജോയിസ് പുത്തന്‍രപുരയും ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു. 


ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. ഇ.ജെ അഗസ്തി, സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍, പ്രിന്‍സ് ലൂക്കോസ്, വിജി എം.തോമസ്, ജോസഫ് ചാമക്കാല, മാധവന്‍കുട്ടി കറുകയില്‍, ബേബി ഉഴുത്തുവാല്‍, ജോസ് പുത്തന്‍കാലാ, സാജന്‍ തൊടുക, രാജേഷ് വാളിപ്ലാക്കല്‍, ഷീലാ തോമസ്, സഖറിയാസ് കുതിരവേലി, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, തോമസ് ടി.കീപ്പുറം, ഫിലിപ്പ് കുഴികുളം, പി. എം മാത്യു, ജോസ് ഇടവഴിക്കല്‍, മാത്തുക്കുട്ടി ഞായര്‍കുളം, ജോണികുട്ടി മഠത്തിനകം, എ.എം മാത്യു, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍,ജോര്‍ജുകുട്ടി അഗസ്തി, കെ.പി ജോസഫ്, ഗൗനം എന്‍.നായര്‍, രാജു ആലപ്പാട്ട്, ബിനു ചെങ്ങളം, ലൂസമ്മ ജെയിംസ്, പെണ്ണമ്മ ജോസഫ്, ലീനാ സണ്ണി, ടോബി തൈപ്പറമ്പില്‍, സാജന്‍ കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)