ഹോട്ടലില്‍ കയറുമെന്ന് ശിവകുമാര്‍, നടക്കില്ലെന്ന് പോലീസ്; മുംബൈയില്‍ നാടകീയ രംഗങ്ങള്‍

Please follow and like us:
190k

മുംബൈ:എന്ത് പ്രതിബന്ധമുണ്ടായാലും വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ പ്രവേശിക്കാനുറച്ച്‌ കോണ്‍ഗ്രസ് നേതാവ്ഡി.കെ.ശിവകുമാര്‍. ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ശിവകുമാറിനെ പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഹോട്ടലിന് സമീപത്തുനിന്ന് മടങ്ങിപ്പോകാന്‍ശിവകുമാര്‍ തയ്യാറായിട്ടില്ല. യാതൊരു കാരണവശാലും ഹോട്ടലിന് അകത്തേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് പോലീസ്. ഇതേതുടര്‍ന്ന് ശിവകുമാര്‍ ഹോട്ടലിന് മുന്നില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കുകയാണ്.

എംഎല്‍എമാരെ കാണുകതന്നെ ചെയ്യുമെന്നാണ് ശിവകുമാര്‍ വ്യക്തമാക്കുന്നത്. നൂറിലധികം പോലീസുകാരെയാണ് ഹോട്ടലിന് മുന്നില്‍ വിന്യസിച്ചിരിക്കുന്നത്. ഡി.കെ ശിവകുമാര്‍ തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നിരവധി ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍സംഘടിച്ച്‌ മുദ്രാവാക്യം വിളിക്കുന്നുണ്ട്.

തന്റെ കൈയില്‍ ആയുധങ്ങളില്ല, ആരെയും ഭീഷണിപ്പെടുത്താനായി എത്തിയതല്ല എന്നൊക്കെ ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങള്‍ തനിക്കുണ്ട്. ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പോലീസ് അത് മുഖവിലക്കെടുത്തിട്ടില്ല. ഹോട്ടലിന് മുന്നിലെ നാടകീയ രംഗങ്ങള്‍ തുടരുകയാണ്. അതിനിടെ ശിവകുമാര്‍ ബുക്ക് ചെയ്ത മുറി ഹോട്ടല്‍ അധികൃതര്‍ റദ്ദാക്കി. അടിയന്തിര സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

51total visits,2visits today

Enjoy this news portal? Please spread the word :)