ഇന്ത്യാക്കാരുടെ പ്രിയമന്ത്രി ഇനി ഗവര്‍ണര്‍ കസേരയില്‍: സുഷമാ സ്വരാജ് ഗവര്‍ണറാകും, സുമിത്രയും ഉമാഭാരതിയും പട്ടികയില്‍

Please follow and like us:
190k

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രിയും പ്രമുഖ ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് ഗവര്‍ണറാകാന്‍ സാദ്ധ്യത. ചില സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഗവര്‍ണര്‍മാരുടെ കാലാവധി പൂര്‍ത്തിയാവാനിരിക്കെ പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി നേതൃത്വവുമായി ആലോചിച്ചാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുക. കാലാവധി പൂര്‍ത്തിയാവുന്ന ഗവര്‍ണര്‍മാരില്‍ ചിലര്‍ തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം പരിഗണിക്കുന്നതും മോദിയും അമിത് ഷായും ചേര്‍ന്നായിരിക്കും. പാര്‍ട്ടി നേതൃത്വത്തിന്റെ താത്പര്യവും പരിഗണിച്ചേക്കും.

മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് പുതുതായി പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖ. ഇത്തവണ സുഷമ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണ് പരിഗണിക്കപ്പെടുന്ന മറ്രൊരാള്‍. 75 വയസ് കഴിഞ്ഞതിനാലാണ് ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുമിത്രയ്ക്ക് സീറ്ര് നല്‍കാതിരുന്നത്. കേന്ദ്ര മന്ത്രിമാരായിരുന്ന ഉമാഭാരതി, കല്‍രാജ് മിശ്ര, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരായിരുന്ന ശാന്തകുമാര്‍, പ്രേംകുമാര്‍ ധുമല്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.

രാഷ്ട്രീയ നേതാക്കളെ കൂടാതെ ചില ഉദ്യോഗസ്ഥ പ്രമുഖരും പട്ടികയിലുണ്ട്. കാബിനറ്ര് സെക്രട്ടേറിയറ്രിന് കീഴിലെ റിസര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിംഗ് മേധാവിയായിരുന്ന അനില്‍കുമാര്‍ അസ്മന, ഐ.ബി മുന്‍ തലവന്‍ രാജീവ് ജെയിന്‍, മുന്‍ഗാമിയായിരുന്ന ദിനേശ്വര്‍ ശര്‍മ്മ, മുന്‍ തിര‌ഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ.ജ്യോതി എന്നിവരും പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന.

ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ കാലാവധി അവസാനിക്കാറായതിനാല്‍ നിയമനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. യു.പി ഗവര്‍ണര്‍ രാം നായിക്കിന്റെ കാലാവധി ഈ മാസം 24നും ഗുജറാത്ത് ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്‌ലിയുടെ കാലാവധി 16നും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയുടെ കാലാവധി 24നും ത്രിപുര ഗവര്‍ണര്‍ കപ്താന്‍സിംഗ് സോളങ്കിയുടെ കാലാവധി 27നും പൂര്‍ത്തിയാവുകയാണ്. ആന്ധ്രയിലെയും തെലങ്കാനയിലേയും ഗവര്‍ണറായ ഇ.എസ്.എല്‍ നരസിംഹന്റെ കാലാവധി കഴി‌ഞ്ഞ ജൂണ്‍ 2 പൂര്‍ത്തിയായി. കേരള ഗവര്‍ണര്‍ പി.സദാശിവത്തിന്റെ കാലാവധി ആഗസ്ത് 31നും കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയുടെ കാലാവധി സെപ്തംബര്‍ ഒന്നിനും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍സിംഗിന്റെ കാലാവധി സെപ്തംബ‌ര്‍ നാലിനും മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന്റെ കാലാവധി ആഗസ്ത് 30നും പൂര്‍ത്തിയാവും. ഈ സംസ്ഥാനങ്ങളിലേക്കാണ് പുതിയ ഗവര്‍ണര്‍മാരെ പരിഗണിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)