സര്‍ക്കാര്‍ പിരിച്ചുവിടണം; ബി.ജെ.പി ഗവര്‍ണര്‍ക്ക്​ കത്ത്​ നല്‍കി

Please follow and like us:
190k

ബംഗളൂരു: കര്‍ണാടകയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി ഗവര്‍ണര്‍ക്ക്​ കത്ത്​ നല്‍കി. ഭൂരിപക്ഷം നഷ്​ടപ്പെട്ട സഖ്യസര്‍ക്കാറിന്​ തുടരാന്‍ അര്‍ഹതയില്ലെന്നും നിയമസഭയില്‍ നില്‍ക്കാനാകില്ലെന്നും വിശദീകരിച്ച്‌​ നാലു പേജുള്ള കത്ത്​ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ​ബി.എസ്​ യെദ്യൂരപ്പ ഗവര്‍ണര്‍ക്ക്​ കൈമാറി.

വിമത എം.എല്‍.എമാരുടെ രാജിയില്‍ ഉടന്‍ നടപടിയെടുക്കണമെന്ന്​ സ്​പീക്കറോട്​ ആവശ്യപ്പെടാന്‍ ഗവര്‍ണറോട്​ അഭ്യര്‍ത്ഥിച്ചതായി യെദ്യൂരപ്പ പറഞ്ഞു. കുമാരസ്വാമി മന്ത്രിസഭക്ക്​ തുടരാനുള്ള അര്‍ഹത നഷ്​ടമായി. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗങ്ങള്‍ സഖ്യസര്‍ക്കാറിനില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട്​ പറഞ്ഞു.

ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണെന്ന്​ ഗവര്‍ണറെ ധരിപ്പിച്ചതായും യെദ്യൂരപ്പ പറഞ്ഞു.

വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കാതെ സര്‍ക്കാറിന്​ കൂടുതല്‍ സമയം അനുവദിക്കുന്ന സ്​പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി നിയമസഭാംഗങ്ങള്‍ വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമക്ക്​ മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.​ഭൂരിപക്ഷം നഷ്​ടമായ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍ തുടരരുതെന്നാണ്​​ പ്രതിപക്ഷത്തിന്‍െറ ആവശ്യം.

എം.എല്‍.എമാരുടെ രാജിക്ക്​ നിയമ സാധുതയില്ലെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ച സാഹചര്യത്തില്‍ മുംബൈയിലുള്ള വിമത എം.എല്‍.എമാര്‍ വീണ്ടും രാജി നല്‍കാന്‍ ഇന്ന് ബംഗളൂരുവില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്​.
അതേസമയം, മുംബൈയിലെ ഹോട്ടലിലുള്ള എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ ഡി.കെ. ശിവകുമാര്‍ എത്തിയെങ്കിലും പൊലീസ്​ ഹോട്ടലിലേക്ക്​ കടത്തിവിട്ടില്ല. ഇതോടെ അനുനയനശ്രമങ്ങളും അടഞ്ഞ അവസ്ഥയിലാണ്​.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)