പാചകവാതക വിതരണമേഖലയില്‍ പെരുമാറ്റച്ചട്ടം; സമരത്തിന്​ വിലക്ക്

Please follow and like us:
190k

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ പാ​ച​ക​വാ​ത​ക വി​ത​ര​ണ​മേ​ഖ​ല​യി​ല്‍ പെ​രു​മാ​റ്റ​ച്ച​ട്ടം ഏ​ര്‍​പ്പെ​ടു​ത്തി ഉ​ത്ത​ര​വ്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന സ​മ​ര​ങ്ങ​ള്‍ പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. അ​വ​ശ്യ​വ​സ്​​തു​വെ​ന്ന നി​ല​യി​ല്‍ പാ​ച​ക​വാ​ത​ക​ത്തി​​െന്‍റ സു​ഗ​മ​മാ​യ വി​ത​ര​ണ​വും ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കാ​നാ​ണ്​ പെ​രു​മാ​റ്റ​ച്ച​ട്ടം കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന്​ ഭ​ക്ഷ്യ, സി​വി​ല്‍ സ​പ്ലൈ​സ്​ വ​കു​പ്പ്​ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

പാ​ച​ക​വാ​ത​ക വി​ത​ര​ണ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ഒ​രു​സ​മ​ര​ത്തി​ലേ​ക്കും നീ​ങ്ങ​രു​തെ​ന്നാ​ണ്​ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ പ്ര​ധാ​ന നി​ര്‍​ദേ​ശം. തൊ​ഴി​ലു​ട​മ​ക്കൊ​പ്പം തൊ​ഴി​ല്‍ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഡി​മാ​ന്‍​ഡ്​ നോ​ട്ടീ​സ്​ ന​ല്‍​കു​ക​യാ​ണ്​ സം​ഘ​ട​ന​ക​ള്‍ ചെ​യ്യേ​ണ്ട​ത്. തൊ​ഴി​ല്‍​ത്ത​ര്‍​ക്കം സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ചാ​ല്‍ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ 24 മ​ണി​ക്കൂ​റി​ന​കം പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ഇ​ട​പെ​ട​ണം. പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച്‌​ സ​മ​രം ന​ട​ത്തി​യാ​ല്‍ അ​വ​ശ്യ​സേ​വ​ന നി​യ​മ​ത്തി​ലെ (കെ​സ്​​മ) വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​രം പാ​ച​ക​വാ​ത​ക വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ന്‍ ജി​ല്ല ക​ല​ക്​​ട​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം.

ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ക്ലീ​ന​ര്‍​മാ​ര്‍​ക്കും വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ പ​രി​ശീ​ല​നം ന​ല്‍​കു​ക​യും സു​ര​ക്ഷ പ​രി​ശീ​ല​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം.പാ​ച​ക​വാ​ത​ക ലോ​റി​ക​ളു​ടെ ​ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക്​ സാ​ധു​വാ​യ ലൈ​സ​ന്‍​സ്​ ഉ​ണ്ടെ​ന്ന്​ മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും ഉ​റ​പ്പാ​ക്ക​ണം. സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍ പു​തു​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​വി​ലെ ക​രാ​ര്‍ തീ​രു​ന്ന​തി​ന്​ മൂ​ന്നു​മാ​സം മു​മ്ബ്​ തൊ​ഴി​ല്‍ വ​കു​പ്പ്​ പ​രി​ഹ​രി​ക്ക​ണം. സം​സ്ഥാ​ന ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ ചെ​യ​ര്‍​മാ​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച സ​മി​തി​യാ​ണ്​ പെ​രു​മാ​റ്റ​ച്ച​ട്ടം ത​യാ​റാ​ക്കി​യ​ത്. ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട ഭേ​ദ​ഗ​തി​ക​ള്‍​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​ അ​ന്തി​മ​രൂ​പം ന​ല്‍​കി.

പാ​ച​ക​വാ​ത​ക ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​േ​മ്ബാ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും ഇ​തോ​ടൊ​പ്പം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ അ​ള​വി​ല്‍ കൊ​ണ്ടു​പോ​കു​േ​മ്ബാ​ള്‍ ജി.​പി.​എ​സ്​ സ​ഹാ​യ​ത്തോ​ടെ ഗ​താ​ഗ​ത വ​കു​പ്പി​​െന്‍റ നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ക, ദീ​ര്‍​ഘ​ദൂ​ര ച​ര​ക്കു​ക​ട​ത്തി​ന്​ ര​ണ്ട്​ ഡ്രൈ​വ​ര്‍​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ക, പാ​ച​ക​വാ​ത​ക ഏ​ജ​ന്‍​സി​ക​ളി​ല്‍ എ​ണ്ണ​ക്ക​മ്ബ​നി അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ സി​വി​ല്‍ സ​പ്ലൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക, ഉ​പ​ഭോ​ക്താ​ക്ക​ളോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ അ​റ​സ്​​റ്റു​ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ മ​റ്റു​നി​ര്‍​ദേ​ശ​ങ്ങ​ള്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)