നെട്ടൂരില്‍ യുവാവിന്‍െറ കൊലപാതകം: പൊലീസ്​ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന്​ പിതാവ്​

Please follow and like us:
190k

​നെട്ടൂര്‍: യുവാവിന്‍െറ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട്​ പരാതി നല്‍കിയിട്ടും പൊലീസ്​ വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്ന്​ പിതാവ്​ വിദ്യന്‍. കൊല്ല​പ്പെട്ട കുമ്ബളം മ​ന്ന​നാ​ട്ട് അര്‍ജ്ജുന്‍(19)ന്‍െറ പിതാവാണ്​ പൊലീസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്​.

അര്‍ജ്ജുനിനെ കാണാതായത്​ ജൂലൈ രണ്ടിനാണ്​. പിറ്റേ ദിവസം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംശയിക്കുന്നവരുടെ പേരുവിവരങ്ങളും പൊലീസിന്​ നല്‍കി. എന്നാല്‍ പൊലീസ്​ കാര്യമായി അന്വേഷിച്ചില്ല. അന്വേഷണ പുരോഗതിയെ കുറിച്ച്‌​ ചോദിക്കുമ്ബോള്‍ തങ്ങളോട്​ സ്വന്തമായി കണ്ടെത്താനാണ്​ പൊലീസ്​ പറഞ്ഞതെന്നും വിദ്യന്‍​ ആരോപിച്ചു. പ്രതികളായ റോണിയേയും നിബിനേയും പൊലീസിന്​ കൈമാറിയെങ്കിലും കൂടുതല്‍ അന്വേഷിക്കാതെ അവരെ പറഞ്ഞു വിട്ടുവെന്നും വിദ്യന്‍ വ്യക്തമാക്കി.

നെ​ട്ടൂ​ര്‍ മേ​ല്‍​പാ​ല​ത്തി​ന് സ​മീ​പം റെ​യി​ല്‍​വേ ട്രാ​ക്കി​ന​ടു​ത്ത്​ ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത ക​ണി​യാ​ച്ചാ​ല്‍ ഭാ​ഗ​ത്ത് കു​റ്റി​ക്കാ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം അ​ഴു​കി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കാ​യ​ലോ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ ച​ളി​യി​ല്‍ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യ​നി​ല​യി​ലായിരുന്നു അര്‍ജ്ജു​​​​െന്‍റ മൃ​ത​ദേ​ഹം. സംഭവവുമായി ബന്ധപ്പെട്ട്​ അ​ര്‍​ജു​നന്‍റെ അഞ്ച്സു​ഹൃ​ത്തു​ക്ക​ളെ പ​ന​ങ്ങാ​ട് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

കൊലപാതകവുമായി ബന്ധമുള്ള റോണി നെട്ടൂര്‍, നിതിന്‍, അനന്തു, അജയന്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)