“പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെയാണ് കോണ്‍ഗ്രസുകാര്‍, തല്‍ക്കാലം ഡാഷ് എന്ന് വിളിക്കുന്നു ” – മുഖ്യമന്ത്രി

Please follow and like us:
190k

തിരുവനന്തപുരം: ബിജെപിയിലേക്ക് ചാടിയ കോണ്‍ഗ്രസുകാരെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് . കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന കാര്യം സിപിഎം പണ്ടുമുതലേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് . എപ്പോഴാണ് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ല- മുഖ്യമന്ത്രി പറഞ്ഞു.

‘ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ … പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതി’, എന്ന് പിണറായി വിജയന്‍ പറഞ്ഞു . പിഎസ്‍സി എംപ്ലോയീസ് യൂണിയന്‍റെ പരിപാടിയില്‍ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)