കലാലയങ്ങളെ കൊലക്കളമാക്കരുത് -കെ.എസ്.സി (എം)

Please follow and like us:
190k


തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളെ എസ്.എഫ്.ഐ കൊലക്കളമാക്കുകയാണെന്ന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻറ് അബേഷ് അലോഷ്യസ് ആരോപിച്ചു. കലാലയങ്ങളിൽ സർഗാത്മകത സൃഷ്ടിക്കുവാനും ഉന്നത വിജയം നേടിയെടുക്കുവാനും ശ്രമിക്കേണ്ടതിനു പകരം ചോരക്കളമാക്കുവാനുള്ള ശ്രമം അപലപനീയമാണ്. വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും വിത്ത് പാകുവാനുള്ള നിലമായി കലാലയങ്ങളെ എസ്.എഫ്.ഐ മറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂനിവേഴ്സിറ്റി കോളജിൽ, പഠിക്കുവാനുള്ള സാഹചര്യം ഇല്ലാതെ നേരത്തെ ഒരു വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിക്കുകയും തുടർന്ന് ടി.സി വാങ്ങി പോകുകയും ചെയ്തതിന് പിന്നാലെയാണ് സ്വന്തം സംഘടനയിലെ ഒരു വിദ്യാർത്ഥിയെ കുത്തി പരുക്കേൽപ്പിച്ച സംഭവം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത് തീർത്തും അപലപനീയമാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കൊലപാതകശ്രമത്തിനു കേസ് എടുത്ത് എത്രയും വേഗം അറസ്റ്റ് ചെയ്യണം. കാമ്പസുകളിൽ സമാധാനം പുന:സ്ഥാപിക്കണമെന്നും അഭിമന്യുവിനെ പോലെ വീണ്ടും രക്തസാക്ഷികളെ സൃഷ്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

229total visits,18visits today

Enjoy this news portal? Please spread the word :)