അര്‍ജുനെ കൊലപ്പെടുത്തിയവര്‍ക്ക് പതിവായി കഞ്ചാവ് ലഭിച്ചിരുന്നു,​ ലഹരിമാഫിയയെ ഒതുക്കാന്‍ ടോപ് നര്‍ക്കോട്ടിക്ക് സീക്രട്ട് ഗ്രൂപ്പ്

Please follow and like us:
190k

കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്‌ത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പതിവായി കഞ്ചാവ് ലഭിച്ചിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രദേശത്തെ യുവാക്കളെ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയെ ഒതുക്കാന്‍ എക്സൈസ് രംഗത്ത്. നര്‍ക്കോട്ടിക്ക് കേസുകള്‍ രഹസ്യമായി അന്വേഷിക്കുന്ന ടോപ്പ് നര്‍ക്കോട്ടിക്ക് സീക്രട്ട് ഗ്രൂപ്പിനെ ഇറക്കിയാണ് എക്സൈസ് കച്ചമുറുക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ സീക്രട്ട് ഗ്രൂപ്പിന്റെ അന്വേഷണം ആരംഭിച്ചതായാണ് വിവരം.

അതേസമയം,​ അര്‍ജുന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. തലയോട്ടി തകര്‍ന്നാണ് അര്‍ജുന്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനം. ഭാരമുള്ള വസ്തുകൊണ്ടു പലപ്രാവശ്യം ഇടിച്ചതിനാലുള്ള ഗുരുതര പരിക്കുകള്‍ തലയോട്ടിയിലുണ്ട്. ശരീരം പൂര്‍ണമായി അഴുകിയതിനാല്‍ മറ്റു പരിക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. കല്ലുകൊണ്ടും പട്ടികകൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചാണ് പ്രതികള്‍ അര്‍ജുനെ കൊലപ്പടുത്തിയത്.

മ​രി​ച്ചെ​ന്ന് ​ഉ​റ​പ്പാ​യ​തോ​ടെ​ ​മൃ​ത​ദേ​ഹം​ ​ച​തു​പ്പി​ല്‍​ ​താ​ഴ്ത്തു​ക​യും​ ​പൊ​ങ്ങി​വ​രാ​തി​രി​ക്കാ​ന്‍​ ​കോ​ണ്‍​ക്രീ​റ്റ് ​സ്ലാ​ബു​ക​ളി​ട്ട് ​ച​വി​ട്ടി​യു​റ​പ്പി​ക്കു​ക​യുമായിരുന്നു. ​നെ​ട്ടൂ​ര്‍​ ​സ്വ​ദേ​ശി​ക​ളാ​യ​ ​മാ​ളി​യേ​ക്ക​ല്‍​ ​നി​ബി​ന്‍​ ​പീ​റ്റ​ര്‍​ ​(20​),​ ​കു​ന്ന​ല​ക്കാ​ട്ട് ​വീ​ട്ടി​ല്‍​ ​റോ​ണി​ ​(23​),​ ​ക​ള​പ്പു​ര​യ്ക്ക​ല്‍​ ​വീ​ട്ടി​ല്‍​ ​അ​ന​ന്തു​ ​(21​),​ ​പ​ന​ങ്ങാ​ട് ​ത​ട്ടാ​ശേ​രി​ല്‍​ ​അ​ജി​ത്കു​മാ​ര്‍​ ​(22​),​ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​ ​മ​റ്റൊ​രാ​ള്‍​ ​എ​ന്നി​വ​രാ​ണ് ​കേ​സി​ല്‍​ ​അ​റ​സ്റ്റി​ലാ​യ​ത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ പൊലീസ് ഇന്നലെ തന്നെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

45total visits,1visits today

Enjoy this news portal? Please spread the word :)