എറണാകുളം അരമനയ്ക്ക് മുന്‍പില്‍ സംഘര്‍ഷാവസ്ഥ ഇരുപത്തിയൊന്നു വിമത വൈദീകര്‍ സഭയ്ക്കെതിരെ അരമനയില്‍ യോഗം ചേരുന്നു. അരമനയ്ക്ക് മുന്‍പില്‍ എതിര്‍പ്പുമായി എറണാകുളം-അങ്കമാലി വിശ്വാസികള്‍.

Please follow and like us:
190k

എറണാകുളം: കത്തോലിക്ക സഭയ്ക്കെതിരെ വീണ്ടും പോര്‍വിളിയുമായി ഇരുപത്തിയൊന്നു വിമത വൈദീകര്‍ എറണാകുളം അരമനയില്‍ ഒത്തുകൂടി യോഗം ചേരുന്നു. അരമനയ്ക്ക് മുന്‍പില്‍ എറണാകുളം-അങ്കമാലി രൂപതയിലെ വലിയൊരു വിഭാഗം വിശ്വാസികള്‍ എതിര്‍പ്പുമായി പ്രതിക്ഷേധിക്കുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ.

ഇന്ന് രാവിലെ മുതല്‍ എറണാകുളം രൂപതയിലെ ഇരുപത്തിയൊന്നു വൈദീകര്‍ എറണാകുളം അരമനയില്‍ യോഗം ചേരുകയാണ്. വ്യാജരേഖ കേസില്‍ പ്രതികളെ വിട്ടയക്കാനുള്ള ശ്രമങ്ങളും കത്തോലിക്ക സഭയ്ക്കെതിരെ ഉള്ള തുടര്‍ പ്രവര്‍ത്തനങ്ങളും ആലോചിക്കാനാണ് യോഗം കൂടുന്നത്. ഇതറിഞ്ഞ എറണാകുളം ബസലിക്ക വിശ്വാസികള്‍ ഉള്‍പ്പെടുന്ന വലിയൊരു വിഭാഗം വിശ്വാസികള്‍ എറണാകുളം-അങ്കമാലി രൂപതയുടെ പല ഭാഗത്ത് നിന്നും എതിര്‍പ്പുമായി വന്നുകൊണ്ടിരിക്കുകയാണ്. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസും എത്തിയിട്ടുണ്ട്.
വിമതവൈദീകരെ എത്തിച്ച നാല് കാര്‍ ഡ്രൈവര്‍മാരും കെസിവൈഎം പ്രവര്‍ത്തകര്‍ ആണെന്ന് അവകാശപ്പെട്ടുകൊണ്ട്‌ യോഗത്തില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)