ലൈവ് വീഡിയോയുടെ ഇടയില്‍ പെര്‍ഫ്യൂമടിച്ചു ; അവതാരകയ്ക്ക് ട്രോള്‍ മഴ

Please follow and like us:
190k

ലണ്ടന്‍: ലൈവ് വീഡിയോയുടെ ഇടയില്‍ പെര്‍ഫ്യൂമടിച്ചതിന് അവതാരകയ്ക്ക് ട്രോള്‍ മഴ. ലണ്ടനില്‍ നടക്കുന്ന വനിതാ ആഷസ് പരമ്ബരയ്ക്കിടേയാണ് അബദ്ധം സംഭവിച്ചത്. ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹയ്ക്ക് ആയിരുന്നു അമളി സംഭവിച്ചത്.

പരമ്ബരയ്ക്കിടെ കമന്ററി ബോക്‌സിലേക്ക് വരികയായിരുന്നു ഇഷ ഗുഹ. അവിടെ ചാള്‍ഡ് ഡംഗലും ചാര്‍ലെറ്റ് എഡ്വേര്‍ഡ്‌സും കമന്ററി നല്‍കുന്ന തിരക്കിലായിരുന്നു. ഇവരുടെ പിന്നിലേക്ക് വന്ന ഇഷ അവിടെയുണ്ടായിരുന്ന പെര്‍ഫ്യൂം എടുത്ത് അടിച്ചു. ആ സമയത്താണ് ലൈവ് പോകുകയാണെന്ന് ഇഷ അറിഞ്ഞത്.

ഇതിന്റെ വീഡിയോ പിന്നീട് സ്‌കൈ സ്‌പോര്‍ട്‌സ് ട്വീറ്റ് ചെയ്തു. ഇഷയുടെ ഈ അബദ്ധത്തെ ചാള്‍സും ചാര്‍ലെറ്റും വിശകലനം ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്. ക്രിക്കറ്റ് മത്സരം വിശകലം ചെയ്യുന്ന രീതിയിലായിരുന്നു ഇത്. എന്നാല്‍ എല്ലാവര്‍ക്കും നന്ദിപറയുകയാണ് ഇഷ ചെയ്തത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)