കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം

Please follow and like us:
190k

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം. അതുല്‍ കൃഷ്ണ ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്.

അതേസമയം, കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റി. മാങ്കുനിത്തോട് കര കവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയതോടെയാണ് നല്ലളം യുപി സ്‌കൂളില്‍ ക്യാമ്ബ് തുറന്നത്. ജില്ലയില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ഇട റോഡുകളും താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.

കോഴിക്കോട്ടെ നാല് താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 14.6 സെന്റിമീറ്റര്‍ മഴയാണ് കോഴിക്കോട് നഗരത്തില്‍ ലഭിച്ചത്. ജലനിരപ്പ് ഉയര്‍ന്നത്തോടെ പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകള്‍ കഴിഞ്ഞ ദിവസം രാത്രി തുറന്നു. മലയോര മേഖലയും തീരപ്രദേശവും ജാഗ്രതയിലാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

28total visits,1visits today

Enjoy this news portal? Please spread the word :)