രണ്ട് മാസം സൈന്യത്തോടൊപ്പം; ധോണി വിന്‍ഡീസ് പര്യടനത്തിനില്ല

Please follow and like us:
190k

മുംബൈ: വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമായിരിക്കെഅടുത്തരണ്ട് മാസത്തേക്ക് പാരാ റെജിമ​​െന്‍റില്‍ ചേരുകയാണെന്ന് മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരംഎം.എസ് ധോണി ബി.സി.സി.ഐയെ അറിയിച്ചു. അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇതോടെ ധോണിയുണ്ടാകില്ല. ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റില്‍ ലെഫ്റ്റനന്‍റ്കേണലിന്‍െറഹോണററി പദവി വഹിക്കുകയാണ് ധോണി.

ടീമിനെ പ്രഖ്യാപിക്കാന്‍ എം‌.എസ്‌.കെ പ്രസാദിന്‍െറനേതൃത്വത്തിലുള്ള ബി.സി.സി.ഐ സെലക്ഷന്‍ പാനല്‍ ഞായറാഴ്ച യോഗം ചേരും. ആഗസ്റ്റ് മൂന്ന് മുതല്‍ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്ബരയോടെയാണ് വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ട് മുതല്‍30വരെ ടീം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും.

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ധോണിക്ക് ഉടന്‍ പദ്ധതിയില്ലെന്ന് അദ്ദേഹത്തിന്‍െറദീര്‍ഘകാല സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ പറഞ്ഞു.അദ്ദേഹത്തിന് ഉടനടി വിരമിക്കാനുള്ള പദ്ധതികളൊന്നുമില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു മികച്ച കളിക്കാരന്‍െറഭാവിയെക്കുറിച്ചുള്ള നിരന്തരമായി ഉൗഹങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണ്- അരുണ്‍ പാണ്ഡെ വ്യക്തമാക്കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

38total visits,1visits today

Enjoy this news portal? Please spread the word :)