ഖരമാലിന്യങ്ങള്‍ ശേഖരിക്കാന്‍ പുതിയ 4 ഹബ്ബുകള്‍ കൂടി

Please follow and like us:
190k

തിരുവനന്തപുരം : ഖര മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പുതുതായി 4 കളക്ഷന്‍ ഹബ്ബുകള്‍ കൂടി തുടങ്ങാന്‍ തീരുമാനമായി. പാളയത്ത് ഉടനെത്തന്നെ ഖര മാലിന്യം ശേഖരിക്കാനുള്ള ഹബ് പൂര്‍ത്തിയാകും. ഇതിന്റെ കൂടെ ആയുര്‍വേദ കോളേജിലും മ്യൂസിയം ജംക്ഷനിലും കഴക്കൂട്ടത്തും ഓരോ ഹബ്ബുകള്‍ കൂടെ സ്ഥാപിക്കാനാണ് കോര്‍പ്പറേഷന്റെ പരിഗണിക്കുന്നത്.

രണ്ട ഹബ്ബുകള്‍ സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ സ്ഥാപിക്കുമ്ബോള്‍ മറ്റ് രണ്ടെണ്ണം കോര്‍പ്പറേഷന ഏറ്റെടുക്കും എന്ന് ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അറിയിച്ചു.

നിലവില്‍ ശാസ്തമംഗലത്ത് മാത്രമാണ് ഖര മാലിന്യ ശേഖരണത്തിനുള്ള ഹബ്ബ് സ്ഥാപിച്ചിട്ടുള്ളു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി കോര്‍പ്പറേഷന്‍ ‘സെല്‍ഫീ പോയിന്റ്’ പോലെയുള്ള പുത്തന്‍ ആശയങ്ങളും ഉപയോഗിച്ചിരുന്നു.ശാസ്തമംഗലത്തെ ഹബ്ബിന് അതിനാല്‍ തന്നെ ജനങ്ങളില്‍ നിന്ന് സ്വീകാര്യതയും ലഭിച്ചിരുന്നു.

തലസ്ഥാനവാസികള്‍ക്ക് ഖര മാലിന്യങ്ങള്‍ എളുപ്പത്തില്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഖര മാലിന്യങ്ങള്‍ ശേഖരിക്കുന്ന പരിപാടി നടത്തുന്നുണ്ടായിരുന്നു. ഇതും വന്‍ ജനപങ്കാളിത്തത്തോടെ മുന്നോട്ട് പോവുകയാണ്. ഖര മാലിന്യം നിക്ഷേപിക്കാന്‍ പുതിയ ഹബ്ബുകള്‍ കൂടെ വരുന്നതോടെ മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന്റെ പുതിയ ഒരു ശൈലി തന്നെ ജനങ്ങളില്‍ രൂപപ്പെടും എന്നും ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ പ്രത്യാശിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

35total visits,2visits today

Enjoy this news portal? Please spread the word :)