തമിഴ്‌നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 6,500 കിലോ വ്യാജശര്‍ക്കര മറയൂരില്‍ നിന്ന് പിടികൂടി

Please follow and like us:
190k

ഇടുക്കി: മറയൂരില്‍ നിന്ന് 6,500 കിലോ വ്യാജശര്‍ക്കര പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ശര്‍ക്കര കര്‍ഷകരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ശര്‍ക്കര കടത്തിയ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ വ്യാജശര്‍ക്കര വിപണിയിലെത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഭൗമസൂചിക പദവി വിളംബര ചടങ്ങില്‍ കൃഷിമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ഷകര്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് 130 ചാക്ക് വ്യാജ മറയൂര്‍ ശര്‍ക്കര പിടിച്ചെടുത്തത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

64total visits,1visits today

Enjoy this news portal? Please spread the word :)