11 -)൦ തീയതി 7.11 ന് ജനനം. കുട്ടിയുടെ ഭാരം 7 പൗണ്ടും 11 ഔണ്‍സും – മാന്ത്രിക സംഖ്യയില്‍ ജനിച്ച അത്ഭുത ശിശു

Please follow and like us:
190k

സെന്റ് ലുവിസ്: അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയാണ് സെവന്‍ ഇലവന്‍. ഈ മാന്ത്രിക സംഖ്യയോട് നൂറ് ശതമാനവും നീതി പുലര്‍ത്തി ജനിച്ച അത്ഭുത ശിശുവിന്റെ കഥ വൈറലായി.

മിസൗറി സംസ്ഥാനത്തെ സെന്റ് ലുവിസില്‍ ജൂലായ് 11 വ്യാഴാഴ്ച (7/11) , വൈകിട്ട് 7.11 ന് ജനിച്ച കുട്ടിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ജനിച്ച്‌ വീണപ്പോള്‍ കുട്ടിയുടെ ഭാരം എഴ് പൗണ്ടും പതിനൊന്ന് ഔണ്‍സും ആയിരുന്നു.

ലേഗ് ഫോര്‍ഡ്, യൈച്ചല്‍ ദമ്ബതികള്‍ക്കാണ് ഈ അത്ഭുത ശിശു ജനിച്ചത്. ഗര്‍ഭകാലഘട്ടത്തില്‍ റെയ്ച്ചന് 7/11 നോട് പ്രത്യേക മമത ഉണ്ടായിരുന്നതായി ഭര്‍ത്താവ് ലേഗ്‌ഫോര്‍ഡ് പറഞ്ഞു.

റെയ്ച്ചല്‍ ഏത് സമയം ക്ലോക്കില്‍ നോക്കുമ്ബോഴും ദൃഷ്ടിയില്‍ പെട്ടിരുന്നത് 7.11 സമയമായിരുന്നു എന്നതും ഒരു പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നു. ഈ നമ്ബറിന്റെ പ്രത്യേക സാമ്യം സെവന്‍ ഇലവന്‍ വ്യവസായ ശൃംഖലയെ അറിയിക്കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും, ഇത്തരത്തിലുള്ള ജനനം വളരെ അപൂര്‍വ്വമാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

54total visits,2visits today

Enjoy this news portal? Please spread the word :)