അടുക്കള വഴി ഇറങ്ങിയോടി മുണ്ടാടന്‍. പുറകെ കൂവിയോടിച്ചു വിശ്വാസികള്‍.

Please follow and like us:
190k

അടുക്കള വഴി ഇറങ്ങിയോടി മുണ്ടാടന്‍. പുറകെ കൂവിയോടിച്ചു വിശ്വാസികള്‍.
കാക്കനാട് : സീറോ-മലബാര്‍ മെത്രാന്‍മാരുടെ മുന്‍പില്‍ ഹാജരായത്തിനു ശേഷം തിരികെ പുറത്തേക്ക് വന്ന കത്തോലിക്കാ വിമത നേതാവ് ഫാദര്‍ കുരിയാക്കോസ് മുണ്ടാടന്‍ വിശ്വാസികളെ കണ്ടു ഭയന്ന് കാക്കനാട് സെന്റ്‌ തോമസ്‌ മൌണ്ടിന്‍റെ അടുക്കള വാതില്‍ വഴി ഇറങ്ങി സ്ഥലം വിട്ടു. പുറകെ കൂവിയോടിച്ചു എറണാകുളത്തെ വിശ്വാസികളും.
കത്തോലിക്ക സഭയില്‍ അടുത്ത കാലത്തായി നടക്കുന്ന വിമത പ്രവര്‍ത്തനങ്ങളുടെയെല്ലാം സൂത്രധാരനായ ഫാദര്‍ കുരിയാക്കോസ് മുണ്ടാടന്‍ ഇന്നലെ ചേര്‍ന്ന സീറോ-മലബാര്‍ സ്ഥിരം സുന്നഹദോസിന്‍റെ മുന്‍പില്‍ ഹാജരായിരുന്നു. അതിനു മുന്‍പ് തന്നെ ഇദ്ദേഹം മാധ്യമങ്ങളെ വിളിച്ചുകൂട്ടി തയാറാക്കി നിര്‍ത്തിയിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട മീറ്റിങ്ങില്‍ സീറോ-മലബാര്‍ ആര്‍ച്ച്ബിഷപ്പുമാര്‍ ഫാദര്‍ മുണ്ടാടനെ ഇനിയും വത്തിക്കാനെതിരെ കലാപം നയിച്ചാല്‍ പട്ടം മുടക്കുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികളിലേക്ക് നീങ്ങും എന്നും മുന്നറിയിപ്പ് നല്‍കി.
വ്യാജരേഖ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയും ബുദ്ധികേന്ദ്രമായ മുണ്ടാടന്റെ നേര്‍ക്ക്‌ പോലീസ് അന്വേക്ഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ഏതു സമയവും നടക്കും എന്ന സ്ഥിതി വന്നപ്പോള്‍ മുണ്ടാടന്‍ കൈവിട്ട കളികളിലേക്ക് തിരിയുകയായിരുന്നു. തുടര്‍ന്ന് വത്തിക്കാന്‍ തങ്ങളുടെ നടപടികളില്‍ നിന്നും പിന്മാറണം എന്ന ആവശ്യവുമായി ഫാദര്‍ ജൊസഫ് പാറെക്കാട്ടിലിന്‍റെ നേതൃത്വത്തില്‍ എറണാകുളം അരമനയില്‍ നിരാഹാരസമരം ആരംഭിച്ചിരുന്നു.
കത്തോലിക്ക സഭയ്ക്ക് തന്നെ നാണക്കേടായ വിമത പ്രവര്‍ത്തനങ്ങള്‍ ഇനിയും ഈ നിലയില്‍ മുന്നോട്ടു പോയാല്‍ വിശ്വാസികള്‍ അക്രമാസക്തരാകും എന്ന നിലയിലാണ് സ്ഥിരം സുന്നഹദോസ് ഇന്നലെ യോഗം കൂടുകയും ഫാദര്‍ കുരിയാക്കോസ് മുണ്ടാടനെ വിളിച്ചു അന്തിമ താക്കീത് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തത്.
തുടര്‍ന്നാണ്‌ സെന്റ്‌ തോമസ്‌ മൌണ്ട് കാര്‍പോര്‍ച്ചില്‍ വെച്ച് മാധ്യമങ്ങളെ കാണുവാന്‍ കുരിയാക്കോസ് മുണ്ടാടന്‍ ശ്രമിച്ചത്. എന്നാല്‍ അവിടെ കൂടിയിരുന്ന ഏറണാകുളം-അംഗമാലി വിശ്വാസികളുടെ സംഘം, അച്ചനെ കണ്ടതും കൂവലുകളോടെ സ്വീകരിക്കുകയായിരുന്നു. സംഗതി പന്തിയല്ല എന്ന് മനസിലാക്കിയ മുണ്ടാടനും സംഘവും ഉടനെതന്നെ ആസ്ഥാനത്തിന്‍റെ ഉള്ളിലേക്ക് പ്രവേശിച്ച് അടുക്കള വാതില്‍ വഴി ഓടി രക്ഷപെട്ടത്. പുറകെ കൂവലുകളുമായി വിശ്വാസികളും ഉണ്ടായിരുന്നു.
വ്യാജരേഖ കേസില്‍ താന്‍ ഏതു സമയവും അറസ്റ്റ് ചെയ്യപ്പെടാം എന്ന തിരിച്ചറിവില്‍ ആണ്, കേസ് അട്ടിമറിക്കുവാന്‍ പുതിയ തന്ത്രങ്ങലുമായി കുരിയാക്കോസ് മുണ്ടാടന്‍ കളത്തിലിറങ്ങിയത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)