പി.എസ് സി.യുടെ വിശ്വസ്തത വീണ്ടെടുക്കണം ഡോക്ടർ എൻ ജയരാജ് എം.എൽ.എ

Please follow and like us:
190k


പോലീസ് കോൺസ്റ്റബിൾ ടെസ്റ്റ് ഉൾപ്പെടെ പി എസ് സി പരീക്ഷ സംബന്ധിച്ച് സമീപകാലത്ത് ഉണ്ടായ സംഭവത്തിൽ പിഎസ്‌സി യുടെ വിശ്വസ്തതയും സുതാര്യതയും നഷ്ടപ്പെടുന്നുയെന്നും അത് വീണ്ടെടുക്കേണ്ട ബാധ്യത പിഎസ് സിക്ക് ഉണ്ടാകണമെന്ന് ഡോക്ടർ എൻ ജയരാജ് എംഎൽഎ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തിയ മുഴുവൻ പരീക്ഷകളും പുനഃപരിശോധിക്കണമെന്നും ഡോക്ടർ എൻ ജയരാജ് എംഎൽഎ ആവശ്യപ്പെട്ടു. കെ എസ് സി(എം ) സംസ്ഥാന കമ്മറ്റി കോട്ടയം പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ് ആബേഷ് അലോഷ്യസ് അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ ധർണയിൽ അഡ്വക്കേറ്റ് ജോബ് മൈക്കിൾ, പ്രിൻസ് ലൂക്കോസ്,ഗൗതം എ നായർ ,ജോജി കുറത്തിയാൻ, അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ്, കുര്യൻ പി കുര്യൻ ,ജോമറ്റ്ഇളംതുരുത്തിയിൽ, റിൻറ്റോ തോപ്പിൽ, അലക്സാണ്ടർ കുതിര വേലി ടോബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
കഞ്ഞിക്കുഴിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ബ്രൈറ്റ് വട്ടനിരപ്പേൽ അമൽ കോക്കാട്ട് ,അമൽ ചാമക്കാല ,ആകാശ്,അഖിൽ, അനന്തു തുടങ്ങിയവർ നേതൃത്വം നൽകി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)