പി.എസ് .സി ഉദ്യോഗാർഥികളെ വഞ്ചിക്കുന്നു. സാജൻ തൊടുക.

Please follow and like us:
190k

പി.എസ് .സി ഉദ്യോഗാർഥികളെ വഞ്ചിക്കുന്നു. സാജൻ തൊടുക.
തിരുവനന്തപുരം: പിൻവാതിലിലൂടെ ഭരണകക്ഷിയുടെ വിദ്യാർഥി സംഘടനാ നേതാക്കൾക്ക് ജോലി തരപ്പെടുത്തി കൊടുക്കുന്ന സംവിധാനമായി ഭരണഘടന സ്ഥാപനമായ പിഎസ്‌സി അധപതിച്ചത് കേരളത്തിലെ തൊഴിൽരഹിതരായ അരക്കോടിയോളം വരുന്ന യുവജനങ്ങളോടുള്ള കൊടിയ വഞ്ചനയാണെന്ന് കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക കുറ്റപ്പെടുത്തി. വിവാദ റാങ്ക് ലിസ്റ്റ് റദ്ദാക്കി. ക്രമക്കേടുകളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തി പിഎസ്‌സി നടപടികൾ സുതാര്യമാക്കാത്ത പക്ഷം ശക്തമായ യുവജന പ്രക്ഷോഭം സംഘടിപ്പിക്കുവാൻ യൂത്ത് ഫ്രണ്ട് തയ്യാറാകുമെന്ന് സാജൻ തൊടുക മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് സഹായദാസ് നാടാർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിജു കുന്നേപറമ്പൻ, ജയകൃഷ്ണൻ പുതിയേടത്ത്. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി.ആർ സുനു. യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ ശാന്തകുമാർ. കെജെഎം അഖിൽ ബാബു . അഡ്വ എമേഴ്സൺ, ജസ്റ്റിൻ രാജ് പാറശാല , തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് പാർട്ടി ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി മാറിയതിനാൽ ജില്ലാ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിസെപ്റ്റംബർ ഒന്നാം തീയതി വിപുലമായ രീതിയിൽ യൂത്ത്ഫ്രണ്ട് ജില്ലാകമ്മിറ്റി വിളിച്ചു ചേർക്കുന്നതിനും നിയോജക മണ്ഡലം കമ്മിറ്റികൾ പുന സംഘടിപ്പിക്കുന്നതിനായി ജസ്റ്റിൻ രാജ് പാറശാല ജനറൽ കൺവീനറും കെ.ജെ എം.അഖിൽ ബാബു. അഡ്വക്കേറ്റ് എമേഴ്സൺ. അജയൻ കല്ലമ്പലം എന്നിവരെ ജോയിൻറ് കൺവീനേഴ്സുമായി യോഗം ചുമതലപ്പെടുത്തി.

കേരള യൂത്ത് ഫ്രണ്ട് എം കൊല്ലംജില്ലാ നേതൃ യോഗവും സ്വീകരണവും

കൊല്ലം. കേരള യൂത്ത് ഫ്രണ്ട് എം കൊല്ലം ജില്ലാ നേതൃ യോഗവും സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട സാജൻ തൊടുകക്ക് സ്വീകരണവും നടത്തി യോഗം യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ബിജു ടി ഡിക്രൂസ് അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക ഉദ്ഘാടനം ചെയ്തു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട്, വഴുതാനത്ത് ബാലചന്ദ്രൻ, ഉഷാലയം ശിവരാജൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിജു കുന്നേപറബൻ, ജയകൃഷ്ണൻ പുതിയേടത്ത് ,മഹേഷ് കൂത്രപ്പള്ളി, ആദിക്കാട്ട് മനോജ്, മാത്യു സാം ,കെ ടി ശിഹാബ്, സജീവർഗീസ്, ഷാനവാസ് വിളക്കുടി ,ജോൺ , മനോജ്, അജിത്ത് ,രാധാകൃഷ്ണൻ, ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)