ഷെറിന്‍ മാത്യുവിന്റെ അഴുകിയ ശരീരത്തിന്റെ ഫോട്ടോ പ്രദര്‍ശിപ്പിച്ചത് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യുവിന് മാന്യമായ വിചാരണ ലഭിക്കുന്നതിന് തടസ്സമായതായി അഭിഭാഷകന്‍

Please follow and like us:
190k

ഡാലസ്: ഷെറിന്‍ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ വിചാരണ നടക്കുന്നതിനിടയില്‍ രണ്ടാഴ്ച പഴക്കമുള്ള ഷെറിന്റെ അഴുകിയശരീരത്തിന്റെ ഫോട്ടോ വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് വെസ്‌ലി മാത്യുവിനു മാന്യമായ വിചാരണ ലഭിക്കുന്നതിന് തടസ്സമായതായി ഡിഫന്‍സ് അറ്റോര്‍ണി ബ്രൂക്ക് ബസ്ബി മാധ്യമങ്ങളോട് പറഞ്ഞു. കേസ് പുനര്‍വിചാരണ ചെയ്യുന്നതിനുള്ള അപേക്ഷയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അറ്റോര്‍ണി വെളിപ്പെടുത്തി.

പന്ത്രണ്ട്‌ അംഗ ജൂറി ജൂണ്‍ 26 ന് വെസ്‌ലി മാത്യുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു എന്നു ജഡ്ജി അറിയിച്ചപ്പോള്‍ ജൂറിവിധിച്ചിരിക്കുന്ന ശിക്ഷ സ്വീകരിക്കുന്നതായി വെസ്ലി കോടതിയില്‍ പറഞ്ഞിരുന്നു. കോടതിയില്‍ നിന്നും പുറത്തിറങ്ങിയ അറ്റോര്‍ണി ജീവപര്യന്തം തടവ് ക്രൂരമായെന്നും വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സൂചന നല്‍കിയിരുന്നു.

ഫെയര്‍ ട്രയല്‍ ലഭിച്ചില്ല എന്നതിനാല്‍ പുനര്‍വിചാരണ ചെയ്യണമെന്നാവശ്യപ്പെടുന്നതിന് രണ്ടു കാരണങ്ങളാണ് അറ്റോര്‍ണി ചൂണ്ടി കാട്ടുന്നത്. ഷെറിന്റെ അഴുകിയ മൃതശരീരത്തിന്റെയും ആട്ടോപ്സി സ്യൂട്ടില്‍ കിടത്തിയിരുന്നത്തിയിരുന്നതിന്റെയും ഭയാനകമായ ചിത്രം പ്രദര്ശിപ്പിച്ചത് പന്ത്രണ്ട് ജൂറിമാരില്‍ രണ്ടു പേരെയെങ്കിലും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഷെറില്‍ മരിക്കുന്നതിനു മുമ്ബ് ശരീരത്തിലെ അസ്ഥികള്‍ക്കുണ്ടായ പൊട്ടലിന്റെ ചിത്രവും ജൂറിമാരെ കാണിച്ചു.

എന്നാല്‍ അതു വെസ്ലി മാത്യുവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്ന മതിയായ രേഖകള്‍ ഒന്നും ഹാജരാക്കിയിരുന്നില്ലെന്നും അറ്റോര്‍ണി പറയുന്നു.

2017 ഒക്ടോബര്‍ 7 ന് പുലര്‍ച്ചെ ഷെറിനെ നിര്‍ബന്ധിച്ചു പാല്‍ നല്‍കുമ്ബോള്‍ തൊണ്ടയില്‍ ഉടക്കി മരിച്ചുവെന്നും ശരീരം പ്ലാസ്റ്റിക് കവറിലാക്കി അന്ന് രാവിലെ തന്നെ വീടിനു സമീപമുള്ള കലുങ്കില്‍ ഉപോക്ഷിച്ചതായും വെസ്‌ലി മൊഴി നല്‍കിയിരുന്നു. ഷെറിന്റെ അഴുകിയ ശരീരം വീടിനടുത്തുള്ള കല്‍വെര്‍ട്ടില്‍ നിന്നും കണ്ടെടുത്തതിനെ തുടര്‍ന്നു റിച്ചാര്‍ഡ്സണ്‍ പോലീസ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈ പ്രദേശത്തു പോലീസ് അന്വേഷിച്ചിരുന്നുവെന്നത് സംശയം ജനിപ്പിച്ചിരുന്നു, മത്രമല്ല ആട്ടോപ്സി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താതിരുന്നതും സംശയം കൂടുതല്‍ വര്‍ധിപ്പികുകയും ചെയ്തു.

എന്നാല്‍ വെസ്‌ലിയുടെ പേരില്‍ ചാര്‍ജ്‌ ചെയ്തിരുന്ന മര്‍ഡര്‍ ചാര്‍ജ് ഡ്രോപ്പ് ചെയ്തത് ഷെറിന്‍ പാല് കുടിക്കുമ്ബോള്‍ തൊണ്ടയില്‍ കുടുങ്ങി മരിക്കുകയായിരുന്നു എന്ന വെസ്‌ലിയുടെ മൊഴി പ്രോസിക്യൂഷന്‍ ശരിവെക്കുന്ന്നതുകൊണ്ടോ, വ്യക്തമായ തെളിവുകളുടെ അഭാവമോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ഷെറിന്റെ മരണം തന്നെ ഭയപെടുത്തിയതായും തുടര്‍ന്നു പ്രവര്‍ത്തിച്ചതെല്ലാം തെറ്റായിരുന്നുവെന്നും വെസ്‌ലി തന്നെ കോടതി മുന്‍പാക തുറന്നു സമ്മതിച്ച സാഹചര്യത്തില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത് ക്രൂരമായെന്ന അറ്റോര്‍ണിയുടെ അഭിപ്രായത്തോട് വിയോജിക്കാന്‍ മറ്റൊരു കാരണവും കണ്ടെത്താനാകില്ല .ഇത്തരം കേസുകളില്‍ പുനര്‍വിചാരണ എളുപ്പമല്ലെങ്കിലും ഇതിന് പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെസ്ലി മാത്യുവിന്റെ ഡിഫന്‍സ് ടീമില്‍ പുതിയതായി മൈക്കിള്‍ കാസിലിനെ എന്ന അറ്റോര്‍ണിയെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)