ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു,​ ഇന്ത്യയ്‌ക്ക് അഭിമാന നിമിഷം

Please follow and like us:
190k

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാന്‍ 2 പറന്നുയര്‍ന്നു. സാങ്കേതിക പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ തിങ്കളാഴ്ച മാറ്റിവച്ച ചന്ദ്രയാന്‍ 2 വിക്ഷേപണം ഉച്ചയ്ക്ക് 2.43നാണ് നടന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ എം.വണ്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതിനുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു.


ചന്ദ്രനെ വലംവയ്ക്കാനുള്ള ഒാര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്‍ഡര്‍, അവിടെ സഞ്ചരിക്കാനുള്ള റോവര്‍ എന്നിവയും അതിലെ 11 ഉപകരണങ്ങളമുള്‍പ്പെടെ 3,840 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. പുറപ്പെടാന്‍ ഒരാഴ്ച വൈകിയെങ്കിലും ചന്ദ്രനില്‍ ഇറങ്ങാന്‍ കാലതാമസമുണ്ടാകില്ല. നേരത്തേ 54 ദിവസം കൊണ്ടാണ് ചന്ദ്രനില്‍ എത്താന്‍ നിശ്ചയിച്ചിരുന്നത്. പുതിയ പദ്ധതിയനുസരിച്ച്‌ 48 ദിവസം കൊണ്ട് എത്തും. സെപ്തംബര്‍ 6,7 തീയതികളില്‍ ലാന്‍ഡറും റോവറും ചന്ദ്രന്റെ മണ്ണിലിറങ്ങും.

ഭൂമിയില്‍ നിന്ന് 3.84 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്റെ 100 കിലോമീറ്റര്‍ വരെ അടുത്ത് ഓര്‍ബിറ്റര്‍ എത്തിച്ച ശേഷമായിരിക്കും ലാന്‍ഡറിനെ ഇറക്കുന്നത്. ദൗത്യം വിജയിച്ചാല്‍ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യം ഇറങ്ങുന്ന രാജ്യവും ഇന്ത്യയായി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)