പി ജെ ജോസഫ് വിദ്വേഷാഗ്നിയിൽ സ്വയം എരിഞ്ഞടങ്ങും

Please follow and like us:
190k

കേരള കോൺഗ്രസ്‌ (ജെ ) നേതാവ് പി ജെ ജോസഫ്, പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി യോടുള്ള വിദ്വേഷാഗ്നിയിൽ സ്വയം എരിഞ്ഞടങ്ങും എന്ന് കേരള കോൺഗ്രസ്‌ (എം ) ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ ഐ ആന്റണി പ്രസ്ഥാവിച്ചു. കേരള കോൺഗ്രസ്‌ (എം ) സംസ്ഥന കമ്മിറ്റി ഐകകണ്ഠമായി പാർട്ടി ചെയർമാനായി തിരഞ്ഞെടുത്ത ജോസ് കെ മാണിയെ അംഗീകരിക്കുവാൻ പി ജെ ജോസഫ് തയ്യാറാകണം. ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടിയെ പരിഹസിച്ചു ‘ഫാൻസ്‌ അസോസിയേഷൻ ‘, ‘ചുംബന സമരം ‘ എന്നൊക്കെ തരംതാണ അഭിപ്രായപ്രകടനം നടത്തിയ പി ജെ ജോസഫ് , ചെയർമാൻ തിരഞ്ഞെടുപ്പ് നടന്നത് ആകാശത്തുവച്ചല്ല കോട്ടയത്ത്‌ സിഎസ്ഐ റിട്രീറ്റ് സെന്ററിലും പാർട്ടി ഓഫീസിലും വെച്ചാണെന്ന് മറക്കരുതെന്നും ആന്റണി ഓർമിപ്പിച്ചു. ജോസ് കെ മാണി ചെയർമാൻ സ്ഥാനം ഏറ്റെടുത്തു ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് പി ജെ ജോസഫ് നടപടികളുമായി മുന്നോട്ടു വന്നത്. ജനാതിപത്യ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ജനകീയ കോടതിയുടെ ശക്തി ജോസഫ് അംഗീകരിക്കേണ്ടി വരും.

പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ ജോസ് കെ മാണി പാർട്ടിയെ നയിക്കുമ്പോൾ പി ജെ ജോസഫിന്റെ വിപ്പിന് അതെഴുതുന്ന കടലാസിന്റെ വിലപോലും ഇല്ലെന്ന് കെ ഐ ആന്റണി പറഞ്ഞു. പി ജെ ജോസഫിന്റെ ഏകാധിപത്യ പ്രവണതയും വിദ്വേഷ മനോഭാവവും അംഗീകരിക്കുവാൻ കേരള കോൺഗ്രസ്‌ പ്രവർത്തകർ തയ്യാറാകില്ല. സ്വയം തെറ്റ് തിരുത്തി ജനാധിപത്യ മര്യാദകൾ പാലിക്കുവാൻ ജോസഫ് തയ്യാറായില്ലെങ്കിൽ പി ജെ . ജോസഫിന്റെ രാഷ്ട്രീയ അന്ത്യം വിദൂരത്തിലായിരിക്കുകയില്ലെന്ന് പ്രൊഫ. കെ ഐ ആന്റണി മുന്നറിയിപ്പ് നൽകി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

682total visits,2visits today

Enjoy this news portal? Please spread the word :)