മുത്തയ്യ മുരളീധരനായി വിജയ് സേതുപതി; ആകാംഷയോടെ ആരാധകര്‍

Please follow and like us:
190k

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുത്തയ്യ മുരളീധരനായി എത്തുന്നത് വിജയ് സേതുപതിയാണെന്നാണ് വിവരം. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. 2019 ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. എന്നാല്‍ ബിഗ് ബജറ്റില്‍ ഒരുങ്ങുന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ചിത്രത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

1972 ല്‍ ജനിച്ച മുരളിധരന്‍ 133 ടെസ്റ്റ് മത്സരങ്ങളും 350 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 800 ഉം ഏകദിനത്തില്‍ 534 വിക്കറ്റ് നേടി വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ടെസ്റ്റില്‍ 800 വിക്കറ്റ് തികച്ച ഏക ബൗളറായതു കൊണ്ട് തന്നെ മുത്തയ്യയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് 800 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

മികച്ച ക്രിക്കറ്റ് പ്ലേയര്‍ എന്നതിലുപരി നിരവധി വിവാദങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ചിത്രത്തില്‍ ഇവയും പ്രതിപാദിക്കുമോ എന്ന ആകാംക്ഷയും പ്രേക്ഷകര്‍ക്കിടയിലുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)