പ്രളയ ദുരിതാശ്വാസം സെപ്​തംബര്‍ ഏഴിനകം; ഇത്തവണ ​സാലറി ചാലഞ്ച്​ ഇല്ല

Please follow and like us:
190k

ന്യൂഡല്‍ഹി: പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിന്തരസഹായം സെപ്​തംബര്‍ ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10,000 രൂപ വീതം സഹായധനം നല്‍കുക.

ഇത്തവണ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന്​ സാലറി ചലഞ്ച് വഴി ശമ്ബളത്തില്‍ നിന്നും പണം പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സര്‍ക്കാരിന്‍െറ ഓണാഘോഷ പരിപാടികള്‍ ഇത്തവണ മാറ്റിവെക്കില്ല. ആര്‍ഭാടങ്ങളില്ലാതെ ചെലവ്​ ചുരുക്കി പരിപാടി നടത്താനാണ് തീരുമാനം.

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 83 പേര്‍ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)