സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധം!!

Please follow and like us:
190k

ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ഡല്‍ഹി പൊലീസ്.

മരണ കാരണ൦ ശരീരത്തിനുള്ളില്‍ ചെന്ന വിഷാംശമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, അതുകൂടാതെ ചില മുറിപാടുകളും സുനന്ദയുടെ മൃതദേഹത്തില്‍ കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തി.

12 മണിക്കൂര്‍ മുതല്‍ നാല് ദിവസം വരെ പഴക്കമുള്ള മുറിവുകളാണ് സുനന്ദയുടെ മൃതശരീരത്തില്‍ നിന്നും കണ്ടെത്തിയത്.

ചൊവ്വാഴ്ച റോസ് അവന്യു കോടതിയില്‍ നടന്ന വാദത്തിനിടെയാണ് കേസിലെ സുപ്രധാന വിവരങ്ങള്‍ പൊലീസ് അറിയിച്ചത്. ഇതാദ്യമായാണ് തരൂരിനെതിരായ ആരോപണങ്ങളില്‍ കോടതി വാദം കേള്‍ക്കുന്നത്.

സുനന്ദ പുഷ്‌കര്‍ നിരന്തരമായി മര്‍ദ്ദിക്കപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ട് എന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്‍റെ ബന്ധമാണ് തരൂര്‍-സുനന്ദ ദാമ്ബത്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.

ഇതിനു തെളിവായി സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സി൦ഗ് നല്‍കിയ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ, ശശി തരൂര്‍ മെഹര്‍ തരാറിന് അയച്ച ഇ-മെയില്‍ സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ശശി തരൂര്‍-സുനന്ദ പുഷ്കാര്‍ വിവാഹം നടന്നിട്ട് 3 വര്‍ഷവും നാല് മാസവും കഴിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയ പ്രോസിക്യൂട്ടര്‍ ഇരുവരുടെയും മൂന്നാം വിവാഹമായിരുന്നു ഇതെന്നും വ്യക്തമാക്കി.

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനകം ഭാര്യ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടാല്‍ അത് ഭര്‍ത്താവിനും വീട്ടുക്കാര്‍ക്കുമെതിരെയുമുള്ള ക്രിമിനല്‍ കുറ്റമായി മാറും.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയും ശശി തരൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വയും ഹാജരായി.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശശി തരൂര്‍ നിലവില്‍ ജാമ്യത്തിലാണ്. കേസില്‍ ഇനി ഓഗസ്റ്റ് 31-നും വാദം തുടരും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)