പ്രളയജലം ഇരച്ചു വന്നപ്പോള്‍ ആടുകളെ അഴിച്ചുവിട്ട് വീട്ടുകാര്‍ ഓടിപ്പോയി; ഒടുവില്‍ 47 ആടുകളെയും കാത്ത് സംരക്ഷിച്ചത് അഞ്ച് നായ്ക്കള്‍

Please follow and like us:
190k

നിലമ്ബൂര്‍: അപ്രതീക്ഷിതമായെത്തിയ പേമാരി എല്ലാം കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് ഇപ്പോഴും നിലമ്ബൂര്‍ നിവാസികള്‍. അന്നുവരെ സ്വരുക്കൂട്ടിവെച്ച സമ്ബാദ്യവും സ്‌നേഹിച്ച ഉറ്റവരേയും വളര്‍ത്തുമൃഗങ്ങളേയും നഷ്ടപ്പെട്ട അവര്‍ സുരക്ഷിത താവളം തേടി ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനിടെ ഇത്തരത്തില്‍ പ്രളയത്തില്‍ പെട്ടുപോയെങ്കിലും പരസ്പരം സഹായിച്ച്‌ രക്ഷപ്പെട്ട കഥയാണ് നിലമ്ബൂര്‍ നെടുംങ്കയം ആദിവാസി കോളനിയിലെ ജാനകിയമ്മയുടെ 47 ആടുകള്‍ക്ക് പറയാനുള്ളത്.

ഈ ആടുകള്‍ക്ക് രക്ഷയായത് ജാനകിയമ്മ തന്നെ വളര്‍ത്തിയ അഞ്ച് നായകളായിരുന്നു. നാലു ദിവസങ്ങളോളമാണ് കോളനിയില്‍ വെള്ളം കയറിയത്. വെള്ളം കയറിത്തുടങ്ങിയപ്പോള്‍ ജാനകിയമ്മയും കുടുംബവും വീട്ടില്‍ നിന്നും മാറി താമസിച്ചിരുന്നു.പക്ഷേ പോകുന്നതിന് മുമ്ബ് ആടുകളെയും പട്ടികളെയും കൂട്ടില്‍ നിന്നും അഴിച്ചുവിടാന്‍ അവര്‍ മറന്നില്ല.

വെള്ളം കയറിത്തുടങ്ങിയതോടെ പട്ടികള്‍ ആടുകള്‍ക്ക് വഴികാട്ടിയായി ഉയര്‍ന്ന പ്രദേശത്തേക്ക് നയിച്ചു. ചെറിയ ആട്ടിന്‍ കുട്ടികളെ നായ്ക്കള്‍ കടിച്ചെടുത്ത് വെള്ളമില്ലാത്തിടത്തേക്ക് എത്തിച്ചു. അങ്ങനെ പരസ്പരം തുണയായി ജീവന്‍ നഷ്ടപ്പെടാതെ നോക്കി മനുഷ്യര്‍ക്ക് മാതൃകയായിരിക്കുകയാണ് ഈ ആടുകളും പട്ടികളും.

തന്റെ വളര്‍ത്തുനായകള്‍ ആടുകളെ ആക്രമിക്കില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നു. അവരെ സംരക്ഷിക്കുമെന്നു തന്നെയാണ് കരുതിയതെന്നും അതുതന്നെ നടന്നുവെന്നും ജാനകിയമ്മയുടെ മകന്‍ കലേഷ് പറഞ്ഞതായി ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)