കെഎം ബഷീറിന്റെ ഫോണ്‍ കണ്ടെത്താന്‍ ശ്രമം ഊര്‍ജ്ജിതം; മൊബൈല്‍ സേവനദാതാക്കള്‍ക്ക് അപേക്ഷയും നല്‍കി

Please follow and like us:
190k

തിരുവനന്തപുരം: സിറാജ് യൂണിറ്റ് ചീഫ് കെഎം ബഷീറിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ശ്രമം ഊര്‍ജ്ജിതം. മദ്യപിച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച്‌ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ഇനിയും ഒട്ടേറെ സംശയങ്ങള്‍ ദുരീകരിക്കാനുള്ളതിനാലാണ് മൊബൈല്‍ ഫോണിനായി അന്വേഷണം ശക്തമാക്കുന്നത്. മൊബൈലിന്റെ ഐഎംഇഎ നമ്ബര്‍ ഉപയോഗിച്ച്‌ അന്നേദിവസം മൊബൈല്‍ സഞ്ചരിച്ചിരുന്ന റൂട്ട് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ എല്ലാ മൊബൈല്‍ സേവനദാതാക്കള്‍ക്കും അന്വേഷണസംഘം പ്രത്യേകം അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.

അപകടം നടന്നിട്ട് 20 ദിവസത്തോളം കഴിഞ്ഞിട്ടും സംഭവസ്ഥലത്തുനിന്നും നഷ്ടപ്പെട്ട ബഷീറിന്റെ മൊബൈലിനെക്കുറിച്ച്‌ ഒരു തുമ്ബും ലഭിക്കാത്തത് ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലുകള്‍. നേരത്തെ ബഷീറിന്റെ കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച്‌ റിട്ട എസ്പി ജോര്‍ജ് ജോസഫും രംഗത്തെത്തിയിരുന്നു. ബഷീറിന്റെ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്നും ഇത് മനഃപൂര്‍വ്വമായ അപകടം ആകാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.

ആഗസ്റ്റ് 3നാണ് ശ്രീറാം വെങ്കിട്ടരാമനും വഫയെന്ന യുവതിയും സഞ്ചരിച്ച കാറിടിച്ച്‌ ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പത്ത് മണിക്കൂറിന് ശേഷം നടത്തിയ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)