പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് തിരിച്ചറിയണം; സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച്‌ മോഹന്‍ലാല്‍, ഓഡീഷയെ മാതൃകയാക്കാമെന്ന് ഉപദേശം

Please follow and like us:
190k

തിരുവനന്തപുരം: സംസ്ഥാനത്തെ തകര്‍ത്ത പ്രളയകെടുതിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിനിടെ സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച്‌ നടന്‍ മോഹന്‍ലാല്‍. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നാണ് താരം കുറിക്കുന്നത്. മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിന് മുന്‍പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച്‌ അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ സാധിക്കില്ലേയെന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്.

ഉദാഹരണമായി മോഹന്‍ലാല്‍ മുന്‍പോട്ട് വെയ്ക്കുന്നത് ഒഡീഷയെയാണ്. ഒഡീഷക്ക് സാധിക്കുമെങ്കില്‍ നമ്മുക്കും സാധിക്കില്ലേയെന്നാണ് മോഹന്‍ലാലിന്റെ ചോദ്യം. രണ്ട് വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുക്ക് എല്ലാത്തരത്തിലും മാറേണ്ടതുണ്ടെന്നും താരം കുറിച്ചു. ഒരു വര്‍ഷം മുമ്ബ് പ്രളയം കേരളത്തെ തകര്‍ത്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട സംഭവമായി നാം കരുതി. വെയില്‍ പരന്നതോടെ അതെല്ലാം മറന്ന കേരളത്തിലെ ജനങ്ങള്‍ വീണ്ടും മലയിടിച്ചിലും പാറപൊട്ടിക്കലും തുടര്‍ന്നു. കൊടും മഴയില്‍ പാവപ്പെട്ട ജനങ്ങളുടെ വിലപ്പെട്ട ജീവനും ഒലിച്ചുപോയി.

ഒരു പ്രളയം കൊണ്ട് പഠിക്കുവാനോ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താനോ നമുക്ക് സാധിച്ചില്ലെന്നും മോഹന്‍ലാലിന്റെ വിമര്‍ശനത്തില്‍ ഉണ്ട്. ലോകം നമ്മുടെ കേരളത്തിലേക്ക് വരുന്നത് നമ്മുടെ കാലാവസ്ഥയുടെ മേന്മ കൊണ്ടു കൂടിയായിരുന്നു. നമ്മുടെ മഴക്കാലവും വെയിലും തണുപ്പും നമുക്ക് അഭിമാനമായിരുന്നു. എന്നാല്‍ ഇന്നതെല്ലാം മാറി. പ്രകൃതിദുരന്തങ്ങളെ ആര്‍ക്കും പൂര്‍ണ്ണമായി ചെറുക്കാന്‍ കഴിയില്ലെന്നത് സത്യമാണ്, എന്നാല്‍ അവയെ മുന്‍ കൂട്ടിയറിയാന്‍ സാധിക്കുമെന്നും, മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)