മുംബൈ വിമനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന് യുവാവ് റണ്‍വേയിലെത്തി വിമാനം പരിശോധിച്ചു; പൊടുന്നനെ എഞ്ചിന്‍ ഓഫ് ചെയ്ത് പൈലറ്റ്, വീഡിയോ

Please follow and like us:
190k

ന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിമാനത്താവളത്തിന്റെ സുരക്ഷാ മതില്‍ ചാടിക്കടന്ന് യുവാവ് വിമാനത്താവള റണ്‍വേയില്‍ കടന്നതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. റണ്‍വേയില്‍ നിന്ന് പുറപ്പെടാന്‍ സജ്ജമാക്കിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ അടുത്ത് വരെ ഇയാള്‍ എത്തുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. എഞ്ചിന് അടുത്ത് എത്തുകയും വിമാനത്തിന് അടിയില്‍ കൂടി ഇയാള്‍ നടന്ന് നീങ്ങുന്നുണ്ട്. ഇയാള്‍ വിമാനത്തിന് അടുത്തെത്തുന്നത് കണ്ട പൈലറ്റ് ഉടന്‍ തന്നെ എഞ്ചിന്‍ ഓഫ് ചെയ്തു. ഇതിനാലാണ് വലിയ ദുരന്തം ഒഴിഞ്ഞു മാറിയത്.കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30 നാണ് സംഭവം.

വിമാനത്താവളത്തില്‍ അതിക്രമിച്ച്‌ കടന്ന യുവാവിന് 26 വയസുണ്ടെന്നും ഇയാള്‍ മുംബൈ സയോണ്‍ ഏരിയയില്‍ നിന്നുള്ള ആളാണെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇയാളെ പിന്നീട് സിഐഎസ്‌എഫ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നുവെന്നും അധികൃതര്‍ പ്രതികരിച്ചു. സംഭവത്തില്‍ ഡിജിസിഐ അന്വേഷണം തുടങ്ങി.

Gul Panag@GulPanag

🤦🏻‍♀️
🙈
🙈

I don’t even
How did he enter?
What was CISF doing ?
He goes so close to the engine
Unbelievable.@LiveFromALounge @aneeshp @shaktilumba @shukla_tarun @flyspicejet @MoCA_GoI @Mohan_Rngnathan1628:10 PM – Aug 22, 2019Twitter Ads info and privacy124 people are talking about this

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)