ട്രെയിന്‍ യാത്രക്കിടെ ചായയില്‍ മയക്കുമരുന്ന്​ നല്‍കി കവര്‍ച്ച

Please follow and like us:
190k

അമ്ബലപ്പുഴ: ട്രെയിന്‍ യാത്രക്കിടെ ചായയില്‍ മയക്കുമരുന്ന്​ ചേര്‍ത്തുനല്‍കി യുവാവിനെ കൊള്ളയടിച്ചു. പുന്നപ്ര വടക്ക്​ പഞ്ചായത്ത് 14ാം വാര്‍ഡ് ജിതിന്‍ നിവാസില്‍ പാലക​​െന്‍റ മകന്‍ ജിതിന്‍ ലാലാണ്​ (24) കൊള്ളയടിക്കപ്പെട്ടത്. ജിതി​​െന്‍റ ഒരുപവന്‍ വരുന്ന സ്വര്‍ണമാല, 18000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍, 3600 രൂപ വിലയുള്ള രണ്ടുജോഡി ഷൂ എന്നിവയാണ് നഷ്​ടമായത്. പരശുറാം എക്സ്പ്രസില്‍ എറണാകുളത്തേക്കുള്ള യാത്രാമധ്യേ ഷൊര്‍ണൂരിന്​ സമീപത്താണ്​ സംഭവം.

സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ജിതിന്‍ കമ്ബനി ആവശ്യത്തിന് ആലപ്പുഴയിലേക്ക് വരുന്നതിനായാണ് മംഗലാപുരത്തുനിന്ന് യാത്ര തിരിച്ചത്. 30ഉം 35ഉം വയസ്സ്​ തോന്നിക്കുന്ന യുവാക്കള്‍ സഹയാത്രികരായി ഉണ്ടായിരുന്നു.സംസാരമധ്യേ കോഴിക്കോട്, ഹരിപ്പാട് സ്വദേശികളാ​െണന്നാണ് ഇവര്‍ പരിചയപ്പെടുത്തിയത്. പുലര്‍ച്ച ഒന്നോടെ ഇവര്‍ ചായ കുടിക്കാന്‍ ക്ഷണിച്ചു. ട്രെയിനില്‍ നിന്നിറങ്ങി ചായകുടിച്ചശേഷം വീണ്ടും യാത്ര തുടര്‍ന്നു. പിന്നീട് ബോധമറ്റ് ഉറങ്ങിയ ജിതിന്‍ പുലര്‍ച്ച അഞ്ചിന്​ ഉണര്‍ന്നപ്പോള്‍ രണ്ടുപേരെയും കാണാതായി.

ബാഗ് തുറന്ന നിലയിലും കാണപ്പെട്ടു. പിന്നീട്​ നടത്തിയ തിരച്ചിലിലാണ് മൊബൈല്‍ ഫോണും മറ്റു സാധനങ്ങളും നഷ്​ടപ്പെട്ട വിവരമറിയുന്നത്. ഷൊര്‍ണൂര്‍ ​െറയില്‍വേ സ്​റ്റേഷനില്‍ പരാതി നല്‍കി. വിവരമറിഞ്ഞ് ബന്ധുകള്‍ സ്ഥലത്തെത്തി ജിതിന്‍ ലാലിനെ ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)