കാശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ വേണ്ടെന്ന് ഫ്രാന്‍സ്, മദ്ധ്യസ്ഥതയ്ക്ക് വീണ്ടും സന്നദ്ധത അറിയിച്ച്‌ ട്രംപ്

Please follow and like us:
190k

പാരീസ്: കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാക്രോണിന്റെ പ്രസ്താവന.റഫാല്‍ വിമാനങ്ങള്‍ സമയബന്ധിതമായി കൈമാറുമെന്നും പ്രസ്താവനയില്‍ ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി.

ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു. ഡിജിറ്റല്‍ മേഖലയിലെ സഹകരണം,​ സൈബര്‍ സുരക്ഷ എന്നീ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ജി-​​​7 ഉച്ചകോടിക്ക് മുന്നോടിയായി വ്യാഴാഴ്ചയാണ് നരേന്ദ്ര മോദി പാരീസിലെത്തിയത്.പാരീസില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഷാന്റ്ലി എന്ന സ്ഥലത്തുവച്ചാണ് മക്രോണുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം ഇന്ത്യ നിരസിച്ചിട്ടും കാശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ കാശ്മീര്‍ വിഷയത്തില്‍ സഹായിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് വ്യാഴാഴ്ച പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ‘കശ്മീരിലെ സ്ഥിതിഗതികള്‍ അമേരിക്ക വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സമാധാനപരമായി വിഷയം കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ വീണ്ടും ആഹ്വാനം ചെയ്യുന്നു. ഇരുപക്ഷത്തിന്റെയും പിരിമുറുക്കം കുറയ്ക്കാന്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും സമ്മതമാണെങ്കില്‍ സഹായിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം (ട്രംപ്) സൂചിപ്പിച്ചെങ്കിലും ഇന്ത്യ ഇതുവരെ ഔപചാരികമായി മദ്ധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം’- ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ആഴ്ച അവസാനമാണ് ഫ്രാന്‍സില്‍ ജി- 7 ഉച്ചകോടി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)