ഇന്ന് ശ്രീകൃഷ്ണ ജയന്തി : നഗരം ഉണ്ണിക്കണ്ണന്‍മാര്‍ കീഴടക്കും

Please follow and like us:
190k

തിരുവനന്തപുരം: ഇന്ന് നഗരം ഉണ്ണിക്കണ്ണന്‍മാര്‍ കീഴടക്കും. ശ്രീകൃഷ്ണജയന്തി-ബാലദിനം ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച്‌ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭയാത്രകള്‍ നടക്കും.

കൃഷ്ണന്റെയും രാധയുടെയും കംസന്റെയും യശോദയുടെയും ദേവകിയുടെയും വസുദേവരുടെയും വേഷമണിഞ്ഞ കുരുന്നുകള്‍ നഗരത്തെ ഇന്ന് അമ്ബാടിയാക്കും. മ്യൂസിയം, മസ്‌ക്കറ്റ് ഹോട്ടല്‍, എല്‍എംഎസ്, റിസര്‍വ് ബാങ്കിന് മുന്‍വശം, പ്രസ്‌ക്ലബ്, ജനറല്‍ ഹോസ്പിറ്റല്‍, ഗോവിന്ദന്‍സ് ആശുപത്രിക്ക് മുന്‍വശം എന്നിവിടങ്ങളില്‍ നിന്നും വൈകിട്ട് 3.30ന് തിരിക്കുന്ന ഉപ ശോഭയാത്രകള്‍ പാളയത്ത് സംഗമിക്കും.

തുടര്‍ന്ന് നടക്കുന്ന മഹാശോഭയാത്ര ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കും. സംഗമശോഭയാത്ര കിഴക്കേക്കോട്ട അമ്ബാടിയില്‍ സമാപിക്കും. തുടര്‍ന്ന് വീടുകളില്‍ പൂജാമുറിയില്‍ പൂജിച്ച തൃക്കൈവെണ്ണ സമര്‍പ്പണം നടക്കും. ശ്രീകൃഷ്ണ ജീവിതവുമായി ബന്ധപ്പെട്ട നിശ്ചല ദൃശ്യങ്ങള്‍, പുരാണ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞു വരുന്ന കുട്ടികള്‍, ധര്‍മ്മവാഹിനി, കേരളീയ വേഷമണിഞ്ഞു വരുന്ന ഭഗിനിമാര്‍, ഭജന സംഘങ്ങള്‍ എന്നിവ മഹാശോഭയാത്രയ്ക്ക് മാറ്റുകൂട്ടും.

പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ജയന്തി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെ ശക്തമായ സുരക്ഷാവലയത്തിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടക്കുന്നത്. പതാകദിനം മുതല്‍ ശ്രീകൃഷ്ണജയന്തി വരെയുള്ള ദിനങ്ങളില്‍ ഗോപൂജ, ഭജനസന്ധ്യ, കലാവൈജ്ഞാനിക മത്സരങ്ങള്‍ സാംസ്‌കാരിക സമ്മേളനങ്ങള്‍, രക്ഷാകര്‍തൃബോധനം എന്നിവ താലൂക്ക് കേന്ദ്രീകരിച്ചും ബാലഗോകുലയുണിറ്റ് കേന്ദ്രീകരിച്ചും നടന്നിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നടന്നുവരികയാണ്. ഗാന്ധി പാര്‍ക്കില്‍ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. ചില ക്ഷേത്രങ്ങളില്‍ ഉണ്ണിയൂട്ടും നടന്നു. ഇന്നലെ വിവിധയിടങ്ങളില്‍ ഉറിയടി നടന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)