വാഹനം ഓടിച്ചത് ശ്രീറാം തന്നെ വിരലടയാളം പരിശോധനയില്‍ ലഭിച്ചു

Please follow and like us:
190k

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ളതെന്ന് പരിശോധനാഫലം.

എന്നാല്‍ കാറിന്റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലെയോ വിരലടയാളങ്ങള്‍ വ്യക്തമല്ലെന്നും വിരലടയാള വിദഗ്ധര്‍ പറയുന്നു. വാഹനമോടിച്ചത് താനല്ല, വഫയാണെന്നായിരുന്നു ശ്രീറാമിന്റെ ആദ്യമൊഴിയെങ്കിലും പിന്നീട് ഇത് ശ്രീറാം തന്നെ തിരുത്തിയിരുന്നു.

കാറിന്റെ വാതിലില്‍ നനവുണ്ടായിരുന്നതിനാല്‍ കൃത്യമായ തെളിവുകള്‍ അവിടെ നിന്ന് ലഭിച്ചില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്..
ഫൊറന്‍സിക് പരിശോധനയ്ക്കായി വിദഗ്!ധര്‍ എത്തുന്നതിന് മുമ്ബ് വാഹനം സ്ഥലത്ത് നിന്ന് മാറ്റിയത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചിരുന്നത്.

സ്ഥലത്ത് വിദഗ്!ധ!ര്‍ എത്തുന്നതിന് മുമ്ബ് തന്നെ ക്രെയിനുപയോഗിച്ച്‌ കാര്‍ മാറ്റിയിട്ടതോടെ കുറ്റകൃത്യം നടന്നയിടം അതേപോലെ സൂക്ഷിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ആരോപണമുയര്‍ന്നു.എന്നാല്‍ കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ളതെന്ന് ശ്രീറാമിന്റെ വിരലടയാളം തന്നെയെന്ന് പരിശോധനയില്‍ കണ്ടെത്തി.

അതേ സമയം തീര്‍ത്തും വിചിത്രവാദവുമായാണ് കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിരുന്നത്. ബഷീറിന്റെ മരണത്തില്‍ പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

പൊലീസ് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പല കുറി ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു അപകടമുണ്ടായി മരണമുണ്ടായാല്‍ പൊലീസിന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്നിരിക്കെയാണ് പൊലീസ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ഇതേ തുടര്‍ന്ന് മ്യൂസിയം എസ്‌ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാല്‍ വകുപ്പ് 304 നിലനില്‍ക്കുമെന്ന് പറയാനാകില്ലെന്നും.

അന്വേഷണത്തില്‍ പോലീസ് പ്രൊഫഷനലിസം കാണിച്ചില്ലെന്നുമായിരുന്നു ഹൈക്കോടതി വിമര്‍ശനം. അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമര്‍ശിച്ചിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)