നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ 2 മരണം; 2പേര്‍ക്ക് പരിക്ക്; ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു

Please follow and like us:
190k

ആലപ്പുഴ:  ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. നങ്ങ്യാര്‍കുളങ്ങര കവലക്ക് വടക്കുവശം വെള്ളിയാഴ്ച പുലര്‍ച്ചെ 5:15 മണിയോടെയാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളാണ് മരിച്ചത്. വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍ എന്നു പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരുടെ നില ഗുരുതരമാണ്. പൊള്ളാച്ചി സ്വദേശികളായ സെല്‍വന്‍, നന്ദകുമാര്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)