ഹാരിപോട്ടറെയും ചേതന്‍ ഭഗത്തിനെയും ഉറക്കമിളച്ചിരുന്ന് വായിക്കുന്ന യുവതലമുറ ഗാന്ധിജിയെ വേണ്ടത്ര ശ്രദ്ധയോടെ വായിച്ചിരുന്നു എങ്കില്‍, അവര്‍ പഠിക്കുന്ന പാഠങ്ങള്‍ പോലും മറ്റൊന്നായേനേ..! ; നിങ്ങളോടാരാ പറഞ്ഞേ, കൊടുങ്കാറ്റിനൊപ്പമാണെന്ന് ?; ഗോഡ്‌സെയുടെ യുഗത്തില്‍, ഞാന്‍ ഗാന്ധിയ്‌ക്കൊപ്പമാണ്..! ; വാരാണസിയില്‍ വിദ്യാര്‍ത്ഥിയുടെ പ്രസംഗം !

Please follow and like us:
190k

രേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ സെന്‍ട്രല്‍ ഹിന്ദു ബോയ്സ് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആയുഷ് ഗാന്ധിജിയുടെ നൂറ്റമ്ബതാം ജന്മവര്‍ഷാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളില്‍ ഒരു പ്രസംഗം നടത്തി. അത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

ആയുഷ് തന്റെ പ്രസംഗം തുടങ്ങിയത് ഇമ്രാന്‍ പ്രതാപ്ഗഢി എന്ന ഉര്‍ദു കവിയുടെ ഒരു കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ്.

യെ കിസ്നേ കഹാ ആപ് സെ, ആന്ധി കേ സാഥ് ഹൂം
മേം ഗോഡ്‌സെ കെ ദോര്‍ മേം, ഗാന്ധി കേ സാഥ് ഹൂം..!

അതായത്,

നിങ്ങളോടാരാ പറഞ്ഞേ, കൊടുങ്കാറ്റിനൊപ്പമാണെന്ന്
ഗോഡ്‌സെയുടെ യുഗത്തില്‍, ഞാന്‍ ഗാന്ധിയ്‌ക്കൊപ്പമാണ്..!

ആയുഷ് പ്രസംഗം തുടങ്ങിയ ഈ ഈരടി നിര്‍ഭാഗ്യവശാല്‍ റെക്കോര്‍ഡിങ്ങില്‍ വന്നില്ല. താന്‍ ഇമ്രാന്‍ പ്രതാപ്ഗഢിയുടെ ഈ കവിതാശകലം തന്നെ തെരഞ്ഞെടുത്തത് മനഃപൂര്‍വമാണെന്നും അധികാര സ്ഥാനത്തിരിക്കുന്ന പലരും ഇന്ന് ഗോഡ്സേപൂജകരാണ് എന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ആയുഷ് പറഞ്ഞു.

പ്രസംഗത്തില്‍ നിന്ന്:

ഗാന്ധിജിയെ ഏറ്റവും കുറച്ച്‌ വായിച്ചിട്ടുള്ളതും, മനസ്സിലാക്കിയിട്ടുള്ളതും ഗാന്ധിയുടെ തന്നെ നാട്ടുകാരാണ് എന്നത് എത്ര വലിയ വിരോധാഭാസമാണ്. ഹാരിപോട്ടറെയും ചേതന്‍ ഭഗത്തിനെയും ഉറക്കമിളച്ചിരുന്ന് വായിക്കുന്ന യുവതലമുറ ഗാന്ധിജിയെ വേണ്ടത്ര ശ്രദ്ധയോടെ വായിച്ചിരുന്നു എങ്കില്‍, അവര്‍ പഠിക്കുന്ന പാഠങ്ങള്‍ പോലും മറ്റൊന്നായേനേ..!

നമ്മള്‍ അങ്ങനെ ചെയ്തില്ല എന്നതുകൊണ്ടുതന്നെയാണ് ഇന്ന് ഏറെ വിചിത്രമായ ഒരു ഫേസ്‌ബുക്ക് ആക്ടിവിസ്റ്റ് തലമുറ നമ്മുടെ ഇടയില്‍ വളര്‍ന്നുവന്നത്. അവര്‍ വികസനത്തിന് കാരണം ഗാന്ധിജിയാണ് എന്ന് വിശ്വസിക്കുന്നവരാണ്. ഗാന്ധിജിയില്‍ മുസ്ലിം പക്ഷപാതിത്വം ആരോപിക്കുന്നവരാണ്.

ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. ഗാന്ധിജിയെക്കാള്‍ വലിയ ഒരു ഹിന്ദു ഉണ്ടായിരുന്നില്ല ഈ ലോകത്ത്. എന്നാല്‍ ഗാന്ധിജിയുടെ ‘ഹേ റാം…’ ഒരു മുസ്ലിമിനെയും ക്രിസ്ത്യാനിയെയും മറ്റുമതക്കാരെയും ഒന്നും ഭയപ്പെടുത്തിയിരുന്നില്ല. കാരണം, ഗാന്ധിജി ഈ രാജ്യത്ത് മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു. ഇന്നത്തെക്കാലത്ത് അഹിംസയെ കഴിവുകേടിന്റെയും ദൗര്‍ബല്യത്തിന്റെയും ഭീരുത്വത്തിന്റെയും പ്രതീകമായാണ് ആളുകള്‍ കാണുന്നത്.

Roshan Rai@RoshanKrRai

He started his speech with

” यह किसने केह दिया मै आंधी के साथ हूं
मै गोडसे के दौर में गांधी के साथ हूं “

Unfortunately that couldn’t be recorded but still this speech on Gandhi gives you goosebumps. Take out some time and watch this.

1,0059:11 AM – Sep 19, 2019Twitter Ads info and privacy418 people are talking about this

എന്നാല്‍, അവര്‍ മറന്നുപോകുന്ന വസ്തുത, ‘ലോകത്തിലെ ഏറ്റവും വലിയ, ഏറ്റവും ശക്തമായ സൈന്യത്തോട് നമുക്ക് ആയുധമെടുത്തുകൊണ്ടുള്ള യുദ്ധം സാധ്യമല്ല…’ എന്നതാണ്. അതിന് അവര്‍ക്ക് പ്രതിരോധിക്കാനാവാത്ത ഒരു പുതിയ ആയുധം തന്നെ വികസിപ്പിച്ചെടുക്കുക എന്ന ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ.

അങ്ങനെ ഗാന്ധിജി കണ്ടെത്തിയ ഒരു ആയുധമായിരുന്നു അഹിംസ എന്നത്. ‘കണ്ണിനുപകരം കണ്ണ്’ എന്ന നയം ഈ ലോകത്തെ മുഴുവന്‍ അന്ധമാക്കും എന്ന് വിശ്വസിച്ച വ്യക്തിയാണ് ഗാന്ധിജി. ഒരു വ്യക്തിയുടെ കഴിവുകളെ പരിപോഷിപ്പിച്ചെടുക്കാത്ത വിദ്യാഭ്യാസം തെമ്മാടിത്തരമാണ് എന്നും അദ്ദേഹം കരുതിപ്പോന്നു.

ഗാന്ധിജി തന്റെ ആയുസ്സുമുഴുവന്‍ നടത്തിയ പോരാട്ടങ്ങളുടെയും, സത്യഗ്രഹങ്ങളുടെയും, സമരങ്ങളുടെയും, ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങളുടെയും ഒക്കെ ഫലമായി നമുക്ക് 1947 ഓഗസ്റ്റ് 15-ന് നമ്മുടെ രാഷ്ട്രം സ്വതന്ത്രമായി. എന്നാല്‍ നമ്മള്‍ ഭാരതീയര്‍, ഗാന്ധിജിയോടുള്ള അദമ്യമായ സ്നേഹം നിമിത്തം, സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷത്തിനകം തന്നെ അത് വാങ്ങി നല്‍കിയ ആളുടെ നെഞ്ചിന്‍ കൂട്ടിനുള്ളില്‍ മൂന്ന് വെടിയുണ്ടകള്‍ ഇട്ടുകൊടുത്തുകൊണ്ട് അതിനുള്ള പ്രത്യുപകാരമര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമാധിയും ഇതേമണ്ണില്‍ തീര്‍ത്തു.

എന്നാല്‍ ഗാന്ധിജി ഒരിക്കലും മരിക്കുന്നില്ല. കാരണം ഗാന്ധി എന്നത് ഒരു വ്യക്തിയുടെ പേരല്ല. അത് ഒരു ഒരു ആശയത്തിന്റെ പേരാണ്. കേവലം വ്യക്തിയല്ല ഗാന്ധി. അതദ്ദേഹത്തിന്റെ ആശയങ്ങളാണ്… ആശയങ്ങള്‍ അനശ്വരമാണ്..!

ദുഷ്യന്ത് കുമാറിന്റെ ഒരു കവിതാശകലം ഉദ്ധരിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തട്ടെ,

‘ ഖുദാ നഹി, ന സഹി, ആദ്മി കാ ഖ്വാബ് സഹി
കോയീ ഹസീന്‍ നസാരാ തോ ഹേ നസര്‍ കെ ലിയേ
വോ മുത്‌മയിന്‍ ഹേ കെ പത്ഥര്‍ പിഘല്‍ നഹി സക്‌താ
മേം ബെകരാര്‍ ഹൂം ആവാസ് മേം അസര്‍ കെ ലിയേ..! ‘

അതായത്,

ദൈവമില്ലെങ്കില്‍, പോട്ടെ… മനുഷ്യന്റെ സ്വപ്നങ്ങളെങ്കിലുമുണ്ടല്ലോ..!
കണ്ണിനെ കുളിരണിയിക്കാനീ സുന്ദരദൃശ്യങ്ങളെങ്കിലുമുണ്ടല്ലോ..!
ശിലകള്‍ അലിയില്ലെന്നത് പ്രപഞ്ചസത്യം തന്നെയാകും,
എന്നാലും ഞാന്‍ ആവേശത്തോടെ കാത്തിരിക്കുന്നത്,
(എന്റെ) വാക്കുകള്‍ ചിലരെയെങ്കിലും
സ്വാധീനിക്കുനത് കാണാനാണ്..!

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)