വിടവാങ്ങാന്‍ മടിച്ച്‌​ കാലവര്‍ഷം

Please follow and like us:
190k

തൃ​ശൂ​ര്‍: തി​മി​ര്‍​ത്തു​പെ​യ്യു​ന്ന കാ​ല​വ​ര്‍​ഷം വി​ട​വാ​ങ്ങാ​ന്‍ മ​ടി​ക്കു​ന്നു. സെ​പ്​​റ്റം​ബ​ര്‍ 30ഓ​ടെ തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം അ​വ​സാ​നി​ക്കു​ക​യാ​ണ്​ പ​തി​വ്. എ​ന്നാ​ല്‍ ഇ​ക്കു​റി ഒ​ക്​​ടോ​ബ​ര്‍ 15ന്​ ​പി​ന്നാ​ലെ പി​ന്‍​മാ​റ്റം ഉ​ണ്ടാ​വൂ​വെ​ന്നാ​ണ്​ കാ​ലാ​വ​സ്​​ഥ വ​കു​പ്പ്​ നി​ഗ​മ​നം. സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നി​ന്​ രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന്​ പി​ന്‍​മാ​റ്റ​ത്തി​ന്​ തു​ട​ക്കം​കു​റി​ക്കു​ക​യാ​യി​രു​ന്നു രീ​തി.

സെ​പ്​​റ്റം​ബ​ര്‍ 21 ആ​യി​ട്ടും രാ​ജ​സ്​​ഥാ​നി​ല്‍ നി​ന്ന്​ കാ​ല​വ​ര്‍​ഷം പി​ന്‍​വാ​ങ്ങി​യി​ട്ടി​ല്ല. രാ​ജ​സ്​​ഥാ​നി​ല്‍ നി​ന്ന്​ തു​ട​ങ്ങി മ​ധ്യ​ഇ​ന്ത്യ​യി​ലൂ​ടെ പി​ന്‍​വാ​ങ്ങി ക​ന്യാ​കു​മാ​രി​യി​ലൂ​ടെ വി​ട​വാ​ങ്ങു​ന്ന പ്ര​യാ​ണ​മാ​ണ്​ കാ​ല​വ​ര്‍​ഷ​ത്തി​േ​ന്‍​റ​ത്.പെ​യ്​​ത്തി​​െന്‍റ സ്വ​ഭാ​വം, മ​ണ്‍​സൂ​ണ്‍ കാ​റ്റി​​െന്‍റ ഗ​തി​വി​ഗ​തി​ക​ള്‍, മ​ണ്‍​സൂ​ണ്‍ പാ​ത്തി​യു​ടെ സ​ജീ​വ​ത അ​ട​ക്കം നി​രീ​ക്ഷി​ച്ചാ​ണ്​ പി​ന്‍​മാ​റ്റം കാ​ലാ​വ​സ്​​ഥ വ​കു​പ്പ്​ ഗ​ണി​ക്കു​ന്ന​ത്​. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​ജീ​വ​മാ​കാ​ത്ത മ​ണ്‍​സൂ​ണ്‍ കാ​റ്റു​ക​ളാ​ണ്​ മ​ണ്‍​സൂ​ണി​ന്​ തു​ണ​യാ​കു​ന്ന​ത്​. ഒ​പ്പം ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന ന്യൂ​ന​മ​ര്‍​ദ​വും കാ​ല​വ​ര്‍​ഷ​ത്തെ പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന ഘ​ട​ക​മാ​ണ്.

അ​തി​നി​ടെ, ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ഒ​രു ന്യൂ​ന​മ​ര്‍​ദ സാ​ധ്യ​ത കൂ​ടി നി​ഴ​ലി​ക്കു​ന്നു​ണ്ട്. ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളെ​യാ​ണ്​ കാ​ര്യ​മാ​യി ബാ​ധി​ക്കു​ക​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ കാ​ലാ​വ​സ്​​ഥ വ​കു​പ്പ്​. അ​ല​യൊ​ലി​ക​ള്‍ കേ​ര​ള​ത്തി​ല​ട​ക്കം ല​ഭി​ക്കും.
തു​ലാ​വ​ര്‍​ഷം ഒ​ക്​​ടോ​ബ​ര്‍ മൂ​ന്നാം​വാ​ര​ത്തോ​െ​ട​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളു​ടെ​യും ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ​യും​ സീ​സ​ണ്‍ കൂ​ടി​യാ​ണ്​ തു​ലാ​വ​ര്‍​ഷ​ക്കാ​ല​മാ​യ ഒ​ക്​​ടോ​ബ​റും- ഡി​സം​ബ​റും.

ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ സെ​പ്​​റ്റം​ബ​ര്‍ 20വ​രെ 1956 മി​ല്ലീ​മീ​റ്റ​റി​ന്​ പ​ക​രം 2219 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. 13 ശ​ത​മാ​നം ശ​രാ​ശ​രി മ​ഴ​യാ​ണ്​ ഇ​തു​വ​രെ ല​ഭി​ച്ച​ത്. ഇ​ത്​ 19ന്​ ​അ​പ്പു​റം പോ​കു​േ​മ്ബാ​ഴാ​ണ്​ അ​ധി​ക​മ​ഴ​യാ​വു​ക. നാ​ലു ജി​ല്ല​ക​ളി​ല്‍ അ​ധി​ക​മ​ഴ ല​ഭി​ച്ചു. പാ​ല​ക്കാ​ട്​ (42), കോ​ഴി​ക്കോ​ട് (37), മ​ല​പ്പു​റം (21), ക​ണ്ണൂ​ര്‍ (21). ഹൈ​റേ​ഞ്ച്​​ ജി​ല്ല​ക​ളാ​യ ഇ​ടു​ക്കി​യും (-11) വ​യ​നാ​ടും (-05) മ​ഴ​ക്ക​മ്മി തു​ട​രു​ക​യാ​ണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)