നിലയ്ക്കാത്ത പൊട്ടിച്ചിരികളുമായി നിവിന്റെ ‘ലവ് ആക്ഷന്‍ ഡ്രാമ’ മൂന്നാം വാരത്തിലേക്ക്; പ്രദര്‍ശനം നൂറ്റമ്ബതിലേറെ സ്‌ക്രീനുകളില്‍

Please follow and like us:
190k

ധ്യാന്‍ ശ്രീനിവാസന്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ‘ലവ് ആക്ഷന്‍ ഡ്രാമ’ മൂന്നാം വാരത്തിലേക്ക് കടന്നു. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം ഇപ്പോഴും നടക്കുന്നത്. ഈ മാസം അഞ്ചിന് ഓണച്ചിത്രമായി തീയ്യേറ്ററുകളില്‍ എത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്ബോള്‍ നൂറ്റമ്ബതിലേറെ സ്‌ക്രീനുകളിലാണ് പ്രദര്‍ശനം നടത്തുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരറാണി നയന്‍താര മലയാളത്തില്‍ തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. ശ്രീനിവാസന്റെ സൂപ്പര്‍ഹിറ്റ് മലയാള ചിത്രം വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, ശോഭ എന്നീ കഥാപാത്രങ്ങളുടെ പേരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ക്ക് നല്‍കിയത്. ഇത് തന്നെ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റും.

അജു വര്‍ഗീസ് നിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഈ ചിത്രത്തിന്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, മൊട്ട രാജേന്ദ്രന്‍, രഞ്ജി പണിക്കര്‍, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)