മഞ്ഞ് മലയില്‍ റൊമാന്റിക് മൂഡില്‍ ടൊവിനോയും സംയുക്തയും! നീ ഹിമ മഴയായ് വരൂ… വീഡിയോ ഗാനം പുറത്ത്

Please follow and like us:
190k

കല്‍ക്കിയ്ക്ക് ശേഷം ടൊവിനോ തോമസ് സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥപാത്രമായി എത്തുന്ന ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06 ലെ നീ ഹിമമഴയായി വരൂ എന്ന ഗാനത്തിന്റെ വീഡിയോ ഗാനം പുറത്ത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യയായിരുന്നു പാട്ടിന് ലഭിച്ചിരുന്നത്. പാട്ടിന്റെ വീഡിയോ ഗാനത്തിന് വേണ്ടി ആകാംക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്.

ബികെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിശങ്കര്‍, നിത്യ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഗാനം കണ്ടിരിക്കുന്നത്. പ്രശസ്ത വയലിനിസ്റ്റ് രൂപം രേവതിയാണ് ഗാനത്തിന്റെ പശ്ചാത്തലത്തിലുളള വയലിന്‍ ശബ്ദത്തിന് പിന്നില്‍. സീനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം.

ചിത്രത്തില്‍ പട്ടാളക്കാരനായിട്ടാണ് ടൊവിനോ എത്തുന്നത്. പി ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബി ഫിലിംസ് ആന്‍ഡ്‌ കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജ.ന്ത് മാമ്മന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരും പ്രധാന താരങ്ങളാണ്. ഒക്ടോബര്‍ 18 ന് ചിത്രം തിയേറ്ററില്‍ എത്തുക.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)