മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച്‌ റിട്ട. ഹൈക്കോടതി ജഡ്ജിയും ഭാര്യയും മകനും: വീഡിയോ വൈറലായതോടെ സംഭവം വിവാദത്തില്‍, മര്‍ദ്ദനം പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച്‌

Please follow and like us:
190k

ഹൈദരാബാദ്: ഗാര്‍ഹിക പീഡന കേസില്‍ ന്യായാധിപനെ വെട്ടിലാക്കുന്ന വീഡിയോ പുറത്തുവന്നു. ഹൈദരാബാദ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് നൂതി റാം മോഹന്‍ റാവുവിനെയും ഭര്‍ത്താവിനെയും അമ്മായിയമ്മയെയും വെട്ടിലാക്കുന്ന മര്‍ദ്ദന വീഡിയോ പുറത്തുവിട്ടത് മരുമകള്‍ സിന്ധു ശര്‍മ്മയാണ്. വാതില്‍ തുറന്നു പുറത്തു പോകാന്‍ തുടങ്ങുന്ന മരുമകളെ അമ്മായി അമ്മയും മറ്റൊരു സ്ത്രീയും തടയുന്നുണ്ട്, ഇതിനിടെ മര്‍ദ്ദിക്കാന്‍ വരുന്ന മകനെ ജഡ്ജി പല പ്രാവശ്യം തടയുകയും പിടിച്ചു വലിച്ചു കൊണ്ട് വരുന്നതും വീഡിയോയില്‍ കാണാം.

Dhanya Rajendran@dhanyarajendran

‘All 3 of them attacked me’: Daughter-in-law of retd HC judge on domestic violence video. I spoke to Sindhu, daughter-in-law of Hyderabad High Court retired Justice Nooty Ramamohana Rao https://www.thenewsminute.com/article/all-3-them-attacked-me-daughter-law-retd-hc-judge-domestic-violence-video-justice-ramamohana-rao-109235 …‘All 3 of them attacked me’: Daughter-in-law of retd HC judge on domestic violence videoThe timecode in the video shows it is after 11 pm on April 20, 2019. Four people are seen in the video – a younger couple and an older couple. They are all arguing. Suddenly, the younger man violen…thenewsminute.com8115:36 PM – Sep 20, 2019Twitter Ads info and privacy949 people are talking about this

ചെറിയ രണ്ടു കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. സിസിടിവിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്.വാക്ക് തര്‍ക്കത്തിന് പിന്നാലെ റാവുവിന്റെ മകന്‍ മരുമകളെ അടിച്ച്‌ സോഫയില്‍ ഇടുന്നതും പേരക്കുട്ടികളുടെ മുന്നില്‍ വച്ച്‌ ഭാര്യയും റാവുവും ചേര്‍ന്ന് മകന്റെ ഭാര്യയെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അമ്മയെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന പിഞ്ചുകുഞ്ഞിനെയും കാണാം.

Dhanya Rajendran@dhanyarajendran · 16h

‘All 3 of them attacked me’: Daughter-in-law of retd HC judge on domestic violence video. I spoke to Sindhu, daughter-in-law of Hyderabad High Court retired Justice Nooty Ramamohana Rao https://www.thenewsminute.com/article/all-3-them-attacked-me-daughter-law-retd-hc-judge-domestic-violence-video-justice-ramamohana-rao-109235 …‘All 3 of them attacked me’: Daughter-in-law of retd HC judge on domestic violence videoThe timecode in the video shows it is after 11 pm on April 20, 2019. Four people are seen in the video – a younger couple and an older couple. They are all arguing. Suddenly, the younger man violen…thenewsminute.com

Dhanya Rajendran@dhanyarajendran

The couple and a pic of her injuries from that night

View image on Twitter
View image on Twitter

2085:39 PM – Sep 20, 2019Twitter Ads info and privacy226 people are talking about this

ഇത് ഏവരുടെയും നെഞ്ചകം തകര്‍ക്കുന്ന കാഴ്ച കൂടിയാണ്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന ന്യായാധിപന്റെ തനിനിറം പുറത്തുവന്നു എന്നു പറഞ്ഞു കൊണ്ടാണ് മാധ്യമങ്ങള്‍ ഈ വീഡിയോ സഹിതം അക്രമം റിപ്പോര്‍ട്ടു ചെയ്തത്. ഈ വര്‍ഷം ഏപ്രില്‍ 20ന് രാത്രി 11 മണിക്കാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി ആക്രമിക്കപ്പെടുന്നത്. നാല് പേരെയാണ് വീഡിയോകളില്‍ കാണുന്നത്. വീഡിയോയില്‍ പ്രായം കുറഞ്ഞയാള്‍ (ഭര്‍ത്താവ്)യുവതിയെ തള്ളിയിടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നു.

യുവതി എഴുനേറ്റു നിന്നു പ്രതികരിച്ചപ്പോള്‍ പ്രായമുള്ളയാള്‍ (അമ്മായിഅച്ഛന്‍) യുവതിക്ക് നേരെ ബലപ്രയോഗം നടത്തുന്നു. കൈകള്‍ പിന്നിലേക്ക് പിടിച്ചുവെച്ച്‌ സോഫയില്‍ ഇടുകയാണ് ഇയാള്‍ ചെയ്തത്. ഇത് കണ്ട് പേടിച്ചരണഞ്ഞ ഒരു കുഞ്ഞ് അമ്മയെ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതും കാണാം.പിന്നീട് പ്രായമുള്ള ഒരു സ്ത്രീ(അമ്മായിയമ്മ) എത്തുകയും യുവതിയെ നിലത്ത് വലിച്ചിഴക്കുകയും ചെയ്യുന്നു. ഇതു കണ്ട് അന്തംവിട്ടിരിക്കയാണ് ഭയന്നിരിക്കുകയാണ് കുട്ടികള്‍.2017ല്‍ വിരമിച്ച നൂട്ടി രാമമോഹന റാവു, ഭാര്യ നൂട്ടി ദുര്‍ഗ ജയ ലക്ഷ്മി, മകന്‍ നൂട്ടി വസിഷ്ടക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് മരുമകള്‍ സിന്ധു പരാതി നല്‍കിയിരുന്നു.

Dhanya Rajendran@dhanyarajendran · 16hReplying to @dhanyarajendran

One of the videos of the assault

Dhanya Rajendran@dhanyarajendran1326:41 PM – Sep 20, 2019Twitter Ads info and privacy199 people are talking about this

സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഗാര്‍ഹിക പീഡനമെന്നും പരാതിയില്‍ സിന്ധു ആരോപിച്ചിരുന്നു. ഇപ്പോള്‍ സിന്ധുവിന്റെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.സിനിമ കഴിഞ്ഞ് തിരിച്ച്‌ വന്നപ്പോള്‍ താന്‍ ഉറങ്ങുന്നത് കണ്ടതോടെയാണ് ഭര്‍ത്താവ് മര്‍ദ്ദനം തുടങ്ങിയതെന്ന് സിന്ധു പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെ താന്‍ സഹായത്തിനായി ഒച്ചവച്ചു. ഇതോടെയാണ് റിട്ട.ജഡ്ജിയും ഭാര്യയും മകനെ സഹായിക്കാന്‍ എത്തിയതെന്നും പരാതിക്കാരി വിശദമാക്കുന്നു.

മര്‍ദ്ദനമേറ്റ താന്‍ ജൂബിലി ഹില്‍സിലുള്ള അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും സിന്ധു ശര്‍മ്മ പറയുന്നു. ആശുപത്രിയില്‍ എത്തിയ താന്‍ കുഴഞ്ഞു വീഴുകയായിരുന്നു. അവിടെ നിന്നും സ്‌ട്രെച്ചറില്‍ കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ കുറിച്ച പുറത്തുപറയാതിരിക്കാന്‍ ഭീഷണികള്‍ നേരിടേണ്ടി വന്നെന്നും യുവതി ആരോപിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)