ദുര്‍ഗ പൂജക്ക്​ മുന്നോടിയായുള്ള എം.പിമാരുടെ നൃത്തം വൈറല്‍

Please follow and like us:
190k

ന്യൂഡല്‍ഹി: ദുര്‍ഗ പൂജക്ക്​ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ദുര്‍ഗാ ഭക്തിഗാനത്തിന്​ രണ്ട് വനിതാ​ ലോക്​സഭ എം.പിമാര്‍ നൃത്തം വെച്ചത്​ സമൂഹമാധ്യമങ്ങളില്‍ വൈറലായി​. തൃണമൂല്‍ എം.പിമാരായ നുസ്രത്​ ജഹാനും മിമി ചക്രബര്‍ത്തിയുമാണ്​ നൃത്തച്ചുവടുകളാല്‍ ആസ്വാദക​െര കൈയിലെടുത്തത്​.

നുസ്രത്ത്​ ജഹാന്‍ ത​ന്‍െറ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെ നൃത്തത്തിന്‍െറ വിഡിയോ പങ്കുവെച്ചു. ദുര്‍ഗാദേവി മഹിഷാസുരനെ വധിക്കുന്നതാണ്​ നൃത്തത്തിന്‍െറ ഇതിവൃത്തം. ബംഗാളി ചലച്ചിത്ര നടി ശുഭശ്രീ ഗാംഗുലിയും ഇവര്‍ക്കൊപ്പം ചുവടുവെച്ചിട്ടുണ്ട്​.

ബാബ യാദവ്​ ആണ്​ നൃത്തച്ചുവടുകള്‍ ചിട്ടപ്പെട​ുത്തിയത്​. ഗാനത്തിന്​ സംഗീതം പകര്‍ന്നിരിക്കുന്നത്​ ഇന്ദ്രദീപ്​ ദാസ്​ ഗുപ്​തയാണ്​. ക്യാപ്​റ്റന്‍ ടി.എം.ടി പുറത്തിറക്കിയ ഈ​ ഗാനരംഗത്തിന്‍െറ സംവിധാനം ​രാജ്​ ചക്രബര്‍ത്തിയാണ്. ഇതുവരെ ഇരുപത്​ ലക്ഷത്തിലേറെ ആളുകളാണ്​ ഈ വിഡിയോ കണ്ടിരിക്കുന്നത്​.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)