മാണി സി കാപ്പൻ കണ്ടു പഠിക്കേണ്ടത്‌ മുഹമ്മദ് ഇക്ബാലിന്റെ രാഷ്ട്രീയ പ്രവർത്തനം

Please follow and like us:
190k

നാലാം തവണ പാലായിൽ മാറ്റുരക്കുന്ന മാണി സി കാപ്പൻ മാതൃകയാക്കേണ്ടിയിരുന്നത് കേരള കോൺഗ്രസിന്റെ യുവ നേതാവ് മുഹമ്മദ് ഇക്ബാലിന്റെ രാഷ്ട്രീയ പ്രവർത്തനമാണ്. ഇന്ന് മാണി സി കാപ്പൻ നേരിടുന്ന ഏറ്റവും വലിയ ചോദ്യം തെരെഞ്ഞെടുപ്പിൽ തോറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് തന്നെയാണ്. മാണി സി കാപ്പൻ തെരഞ്ഞെടുപ്പിലെ തന്റെ തോൽവികള്ക്കു ശേഷം പാലാ മണ്ഡലം വിട്ടു തന്റെ കൃഷിയുടെയും (മേഘാലയിൽ) മറ്റുമാവശ്യങ്ങൾക്കായി പാലായ്ക്കു പുറത്തായിരുന്നു. ഈ വികാരം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ക്ഷീണം ഉണ്ടാക്കി എന്ന് പൂർണ്ണ ബോധ്യമുള്ള കാപ്പൻ കഴിഞ്ഞ തോൽവിയുടെ പശ്ചാത്തലത്തിലെങ്കിലും പാലായിൽ നിറഞ്ഞു നിന്നിരുന്നെങ്കിൽ എന്നാശിക്കുന്ന ഇടതു പക്ഷ വിശ്വസികളുമുണ്ട്. ഇദ്ദേഹത്തിന് വീണ്ടും സീറ്റ് നൽകിയതിൽ ഒരു വിഭാഗം തങ്ങളുടെ നീരസം വ്യ്കതമാക്കിയിരുന്നു. പാലായിൽ നടന്ന 13 തെരഞ്ഞെടുപ്പുകളിൽ 5 ലും ഒരേ കുടുംബത്തിൽ നിന്നുമുള്ള സ്ഥാനാർത്ഥികൾ. അതോടൊപ്പം 2021 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോർജ് സി കാപ്പന്റെയും മാണി സി കാപ്പന്റെയും മറ്റൊരു സഹോദരൻനായ ചെറിയാൻ സി കാപ്പനെ സ്ഥാനാത്ഥിയാക്കാകണം ഇന്ന് എൽഡിഎഫിൽ ചിലര് ആവശ്യപ്പെടുകയുമുണ്ടായി ഇതിനു കാരണമായി പറയുന്നത് ചെറിയാൻ സി കാപ്പൻ മണ്ഡലത്തിൽ സ്ഥിരതാമസമുള്ള ആളാണ് അതിനാൽ ഇന്ന് മാണി സി കാപ്പനെതിരെ പറയുന്ന വികാരം അദ്ദേഹത്തിന് നേരിടാൻ കഴിയുമെന്നതാണ്. എന്നാൽ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊഴിപ്പിക്കുന്നതിൽ എന്നും മുൻപിട്ടു നിൽക്കുന്ന മാണി സി കാപ്പൻ തന്ത്രം ഇത്തവണ വോട്ടായി മാറുമെന്നാണ് എൽഡിഎഫിന്റെ പ്രേതിക്ഷ. സിനിമ സ്റ്റൈലിൽ നടത്തിയ കൊട്ടിക്കലാശത്തിൽ മയങ്ങിയ പാലാക്കാർ തനിക്കു തുണയാകുമെന്നു കാപ്പൻ വിലയിരുത്തുന്നു.

ഇത് പറയുമ്പോളാണ് നമ്മുടെ ശ്രെദ്ധ പേരാമ്പ്ര മണ്ഡലത്തിലേക്ക് തിരിയേണ്ടത്. മുഹമ്മദ് ഇക്ബാൽ എന്നാ കാഞ്ഞിരപ്പള്ളിക്കാരൻ കേരള കോൺഗ്രസ് നേതാവിന്റെ രാഷ്ട്രീയ ഗ്രാഫ് ശ്രെദ്ധിക്കേണ്ടത്. മുഹമ്മദ് ഇക്ബാൽ രാഷ്ട്രീയത്തിൽ വരുന്നത് ഒരു കുടുംബ പേരിന്റെ പിൻബലത്തിൽ ആയിരുന്നില്ല. യൂത്ത് ഫ്രണ്ടിന്റെ സംസഥാന പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ച ഇക്ബാലിനെ കെ എം മാണി ഭാരിച്ച ഒരു ദൗത്യം ഏൽപിക്കുകയായിരുന്നു. യൂഡിഎഫിന് അപ്രാപ്യം എന്ന് വിലയിരുത്തപ്പെട്ടു പേരാമ്പ്ര മണ്ഡലം പിടിച്ചെടുക്കുക. തന്റെ പ്രഥമ ദൗത്യത്തിൽ ഇക്ബാൽ ദയനീയമായി പരാജയപെട്ടു. യൂഡിഎഫിന് അനുകൂലമായ തെരെഞ്ഞെടുപ്പിൽ ഏകദേശം പതിനയ്യായിരം വോട്ടുകളുടെ വ്യതയാസത്തിലാണ് ഇക്ബാൽ തോല്കുന്നതു. എന്നാൽ കാഞ്ഞിരപ്പള്ളിക്കാരനായ ഇക്ബാൽ പെട്ടിയും തൂക്കി കളം വിട്ടില്ല മറിച്ചു പേരാമ്ബ്രയില്ലേക്ക് കുടുംബസമ്മേതം താമസം മാറ്റുകയ്യായിരുന്നു. പിന്നീടുള്ള 5 വർഷാ കാലം തന്നെ കൊണ്ട് കഴിയാവുന്ന സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഇടപെടുകയും പ്രേംബ്രയിലെ ജനകൾക്കായുള്ള പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കുത്തക മണ്ഡലം കേരള കോൺഗ്രസിന്റെ യുവ തുർക്കി കൊണ്ട് പോയേക്കും എന്ന അവസ്ഥ സംജാതമാവുകയും എൽഡിഎഫ് തങ്ങളുടെ ഏറ്റവും ശ്രെദ്ധേയനായ വ്യക്തിത്വം ടി പി രാമകൃഷ്‌ണൻ നെ തന്നെ ഇക്ബാലിനെതിരെ സ്ഥാനാർത്ഥിയാക്കി. എൽഡിഎഫ തരംഗത്തിൽ പോലും 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രമേ പേരാമ്പ്ര നിലനിറുത്തുവാൻ ടി പിയിലൂടെ എൽഡിഎഫിന് കഴിഞ്ഞുള്ളു. വോട്ടെണ്ണലിന്റെ അവസാന ഘട്ടം വാര്യരെ ഇക്ബാൽ തന്റെ ലീഡ് നിലനിര്ത്തുകയും ചെയ്തു. രണ്ടാമത്തെ തോൽവിക്ക് ശേഷവും ഇക്ബാൽ ഓടിയൊളിച്ചില്ല മറിച്ചു തന്നിൽ പ്രേതിക്ഷ അർപ്പിച്ച ജനസംമൂഹത്തിനു വേണ്ടി അദ്ദഹം പ്രവർത്തിക്കുന്നു. മാണി സി കാപ്പൻ ഇപ്രകാരം പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തിനൊരു സഹതാപ തരംഗമെങ്കിലും ഉണ്ടാക്കുവാൻ പാലായിൽ കഴിയുമായിരുന്നു. തെരഞ്ഞെടുപ്പിൽ തോൽവിയടഞ്ഞാൽ ജനത്തെ മറക്കാം എന്ന സമീപനം തെറ്റാണെന്നതും മറിച്ചു അവരുടെ പ്രേതിക്ഷക്കൊത്തുയർന്നു പ്രവർത്തിക്കുക എന്നത് മുന്പോട്ടുള്ള രാഷ്ട്രീയ വിജയങ്ങൾക്കു അത്യന്താപേക്ഷിതമാണെന്ന് ഇക്ബാൽ തെളിയിക്കുന്നു. പ്രേംബ്ര നിലനിറുത്തിയാ ടി പി രാമകൃഷണനെ മന്ത്രിയാക്കിയാണ് എൽഡിഎഫ് നന്ദി രേഖപ്പെടുത്തിയത്. അടുത്ത തെരെഞ്ഞെടുപ്പിൽ നേരിടാൻ പോകുന്നത് ഒരു മുൻ മന്ത്രിയെയാണ് എന്നതൊന്നും ഇക്ബാലിന്റെ ഭയപെടുത്തുന്നില്ല കാരണം പേരാമ്പ്രയിലെ നിറസാനിധ്യമാണ് ഇദ്ദേഹം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)